Young Man Attack In Hospital ആശുപത്രിയിൽ അതിഥി തൊഴിലാളിയുടെ പരാക്രമം - ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു
Published : Sep 20, 2023, 3:24 PM IST
എറണാകുളം:തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ അതിഥി തൊഴിലാളിയായ യുവാവ് ആക്രമണം നടത്തി (Young Man Attack In Hospital ). ചൊവ്വാഴ്‌ച(സെപ്‌റ്റംബര്‍ 19) രാത്രി 11 മണിയോടെയായിരുന്നു യുവാവിന്‍റെ പരാക്രമം. അപകടത്തിൽ പരിക്കേറ്റ നിലയിൽ നാട്ടുകാരായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ഇയാൾ ശാന്തനായിരുന്നു. എന്നാൽ അല്‍പ സമയത്തിനകം ഇയാൾ പ്രകോപിതനാവുകയും ആദ്യം ആശുപത്രിയിലെ അലമാരയുടെ ചില്ലുകൾ അടിച്ച് തകർക്കുകയുമായിരുന്നു. തുടർന്ന് ലേബർ റൂമിലേക്ക് ഓടി കയറുകയായിരുന്നു. ഇതിനിടെ വനിത ഡോക്‌ടറെയും നഴ്‌സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരും പൊലീസും ചേർന്ന് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കൈകാലുകൾ ബന്ധിച്ച് മയങ്ങാനുളള മരുന്ന് നൽകിയ ശേഷമാണ് ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റിയത്. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായാണ് സൂചന (sign of mental problem). ലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും. ഇതിനു ശേഷമായിരിക്കും കേസ് എടുക്കുക.