Video | അക്‌സലിന് സൈന്യത്തിന്‍റെ അന്ത്യാഭിവാദ്യം ; കൊല്ലപ്പെട്ടത് ഭീകരരുടെ വെടിയേറ്റ് - ബാരാമുള്ള
ഭീകരരുടെ വെടിയേറ്റ് ജീവന്‍ നഷ്‌ടപ്പെട്ട സൈനിക നായക്ക് അന്തിമോപചാരം അര്‍പ്പിച്ച് സൈന്യം. അക്‌സല്‍ എന്ന നായക്കാണ് സൈന്യത്തിന്‍റെ ആദരം. ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അക്‌സല്‍ കൊല്ലപ്പെട്ടത്. സൈനിക നടപടികള്‍ക്കായി പ്രത്യേക പരിശീലനവും അക്‌സലിന് ലഭിച്ചിരുന്നു. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുള്‍പ്പടെയാണ് ഹൈദർ ബെയ്‌ഗിൽ എത്തിയത്.
Last Updated : Feb 3, 2023, 8:25 PM IST