കേരളം

kerala

Four People Were Injured

ETV Bharat / videos

വീട് പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; 4 പേർക്ക് പരിക്ക് - വീട് പൊളിക്കുന്നതിനിടെ അപകടം

By ETV Bharat Kerala Team

Published : Jan 14, 2024, 1:06 PM IST

വൈക്കം : വൈക്കത്ത് സ്വകാര്യ വ്യക്തിയുടെ പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണ് നാലുപേർക്ക് പരിക്ക് (Four People Were Injured When Slab Fell). അന്യസംസ്ഥാന തൊഴിലാളിയായ നിർമ്മൽ ചക്രവർത്തി, വൈക്കം മൂത്തേടത്തുകാവ് സ്വദേശികളായ അജീഷ്, വിഷ്‌ണു, ജോബിൻ എന്നിവർക്കാണ് പരിക്കേറ്റത്. വൈക്കം തലയാഴം തൃപ്പക്കുടം ക്ഷേത്രത്തിനു സമീപം സൺഷൈഡിൽക്കയറി നിന്ന് പഴയ വീട് പൊളിക്കുമ്പോൾ സ്ലാബ് തകർന്നു വീഴുകയായിരുന്നു. ശനിയാഴ്‌ച ഉച്ചയ്ക്ക് ആയിരുന്നു അപകടം നടന്നത്. ഉടനെ വൈക്കം ഫയർ സ്റ്റേഷനിൽ നിന്ന് ഫയർ ഓഫിസർ ഷാജികുമാറിന്‍റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തിച്ചേരുകയും ഉടനെ പരിക്കേറ്റ നാല് പേരെയും വൈക്കം ഗവൺമെന്‍റ്‌ ഹോസ്‌പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രണ്ട് പേരെ വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം കഴിഞ്ഞ ഡിസംബര്‍ 22 ന് ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മരച്ചില്ലകൾ മുറിച്ച് മാറ്റുന്നതിനിടെ വീണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പരിക്ക്‌ പറ്റിയിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീജിത്ത്, പ്രവീൺ ടി എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിന് പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ABOUT THE AUTHOR

...view details