VIDEO | ആഘോഷമായി നീറ്റിലിറക്കി, തൊട്ടുപിന്നാലെ മറിഞ്ഞു ; അസമിൽ ആദ്യ യാത്രയിൽ തന്നെ മുങ്ങി മത്സരവള്ളം - Assams Mora Beki river
ബാർപേട്ട(അസം): നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ആഘോഷമായി ഉദ്ഘാടനം നടത്തി നദിയിലിറക്കിയ വള്ളം ആദ്യ യാത്രയിൽ തന്നെ മുങ്ങി. അസമിലെ ബാർപേട്ട ജില്ലയിലെ മോറ ബേക്കി നദിയിലാണ് 2.5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വള്ളം മുങ്ങിയത്. വള്ളംകളി മത്സരങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതായിരുന്നു തോണി. എന്നാൽ കുറച്ചുദൂരം മുന്നോട്ടുപോയതോടെ വള്ളം മുങ്ങുകയായിരുന്നു. അതിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.
Last Updated : Feb 3, 2023, 8:32 PM IST