VIDEO: നിയമ ലംഘനത്തിന് വാഹനം പിടിച്ചെടുത്തു; ട്രാഫിക് ഉദ്യോഗസ്ഥയെ സ്‌കൂട്ടർ കൊണ്ട് ഇടിച്ചിട്ട് അഭിഭാഷകൻ - നിയമം ലംഘിച്ച സ്‌കൂട്ടർ പിടിച്ചെടുത്ത വൈരാഗ്യം
പാൽഘർ: ട്രാഫിക് നിയമങ്ങൾ ലംഘിച്ച സ്‌കൂട്ടർ പിടിച്ചെടുത്ത വൈരാഗ്യത്തിൽ വനിത പൊലീസ് ഉദ്യോഗസ്ഥയെ സ്‌കൂട്ടർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമം. മഹാരാഷ്‌ട്രയിലെ പാൽഘറിൽ തിങ്കളാഴ്‌ച(സെപ്റ്റംബര്‍ 26) ഉച്ചയോടെയാണ് സംഭവം. അക്രമത്തിൽ അഭിഭാഷകനായ ബ്രജേഷ്‌കുമാർ ഭേലൗരിയയെയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്‌തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്ത് പടങ്കർ പാർക്കിലെ ഗോഡൗണിൽ കൊണ്ടുവന്നിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഗോഡൗണിൽ അതിക്രമിച്ച് കയറുകയും വാഹനം പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ വാഹനത്തെ തടഞ്ഞ വനിത ഉദ്യോഗസ്ഥയായ പ്രഗ്യാ ദൽവിയെ ഇയാൾ വാഹനം ഉപയോഗിച്ച് ഇടിച്ചിടുകയും വാഹനം ശരീരത്തിലേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. അപകടത്തിൽ വനിത ഉദ്യോഗസ്ഥയ്‌ക്ക് കാലിനും കൈക്കും സാരമായ പരിക്കേറ്റു.
Last Updated : Feb 3, 2023, 8:28 PM IST