ഞെട്ടിപ്പിക്കുന്ന കാഴ്ച: റോഡരികില്‍ പ്രസവിച്ച് യാചക, സ്വകാര്യത തുണികൊണ്ട് മറച്ച് കുട്ടികള്‍ - ആന്ധ്രയില്‍ യാചക റോഡരികില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
ആന്ധ്രാപ്രദേശില്‍ വഴിയരികില്‍ കിടന്ന് പ്രസവിക്കുന്ന സ്‌ത്രീയുടെ ദൃശ്യങ്ങളാണിത്. സഹായത്തിനായി നിലവിളിക്കുന്ന യാചകയായ ഈ സ്‌ത്രീയുടെ ചുറ്റും കുട്ടികള്‍ മാത്രമാണുള്ളത്. സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വൈദ്യസഹായം ലഭിക്കുന്നതിലെ പോരായ്‌മ തുറന്നുകാട്ടുന്നതാണ് ദൃശ്യം. പിന്നീട് വന്ന സ്‌ത്രീയും കുട്ടികളും, പ്രസവം തുണികൊണ്ട് മറച്ചുപിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തിരുമലയിലെ ദ്വാരകയിലാണ് സംഭവം. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് 108 ആംബുലൻസ് സ്ഥലത്തെത്തുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
Last Updated : Feb 3, 2023, 8:22 PM IST