കേരളം

kerala

അയൽക്കാരെ കുടുക്കാൻ യുവതിയുടെ കുങ്കുമ വിദ്യ

ETV Bharat / videos

VIDEO: രക്‌തത്തിന് പകരം തലയിൽ കുങ്കുമം; അയൽക്കാരെ കുടുക്കാൻ യുവതിയുടെ കുങ്കുമ വിദ്യ - Dindigul Funny incident

By

Published : Mar 5, 2023, 9:53 PM IST

ദിണ്ടിഗൽ:മാർച്ച് 3 വെള്ളിയാഴ്‌ച രാത്രി 9 മണി. വേദസന്ധൂർ സർക്കാർ ആശുപത്രിയിലേക്ക് ഒരു യുവതി മരണവെപ്രാളത്തിൽ ഓടിയെത്തി. 'അയൽക്കാർ എന്‍റെ തലയിൽ ശക്തമായി അടിച്ചു, എന്നെ രക്ഷിക്കൂ' എന്ന് നിലവിളിച്ച്‌ കൊണ്ടായിരുന്നു യുവതിയുടെ വരവ്. ഇത് കണ്ട് ആശുപത്രിയിലുള്ളവരും പരിഭ്രാന്തിയിലായി. ഡോക്‌ടർമാർ ഓടിയെത്തി. എന്നാൽ യുവതിയുടെ തല പരിശോധിച്ചതോടെ കഥയാകെ മാറി.

തലയിലെ മുറിവ് പരിശോധിക്കാനെത്തിയ ഡോക്‌ടർമാർ ഒരു നിമിഷം ഞെട്ടി. കാരണം തല മുറിഞ്ഞ് ചോര വന്നു എന്ന് കാണിക്കുന്നതിനായി യുവതി തലയിൽ പുരട്ടിയിരുന്നത് കുങ്കുമമായിരുന്നു. അയൽക്കാരെ കുടുക്കാനായാണ് വേദസന്ദൂർ കുങ്കുമ കാളിയമ്മൻ കോവിൽ സ്ട്രീറ്റിലെ ചിന്നക്കുഞ്ഞ് എന്ന യുവതി വ്യാജ ആക്രമണ കഥയുമായി ആശുപത്രിയിലേക്ക് എത്തിയത്. 

ആശുപത്രി ജീവനക്കാർ തലയിലെ കുങ്കുമം തുടച്ച് കളയുമ്പോഴും 'എനിക്ക് വേദനിക്കുന്നു, എന്നെ രക്ഷിക്കൂ' എന്ന് നിലവിളിച്ച് കൊണ്ടിരിക്കുകയായിരുന്നു യുവതി. തലയിൽ തേയ്‌ച്ച കുങ്കുമം തുടച്ച് മാറ്റുമ്പോഴും, കള്ളം പൊളിഞ്ഞു എന്ന ഭാവ വ്യത്യാസമേതുമില്ലാതെയുള്ള യുവതിയുടെ നിലവിളി ആശുപത്രിയിൽ കൂട്ടച്ചിരി ഉയർത്തി.

പിന്നാലെ ആശുപത്രി ജീവനക്കാർ വേദസന്തൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്‌തതോടെ അയൽക്കാരെ കുടുക്കുന്നതിനായാണ് തലയിൽ കുങ്കുമം പുരട്ടി ആശുപത്രിയിലേക്ക് എത്തിയതെന്ന് യുവതി സമ്മതിക്കുകയായിരുന്നു. തുടർന്ന് യുവതിയെ താക്കീത് ചെയ്‌ത് പൊലീസ് വിട്ടയച്ചു.

ABOUT THE AUTHOR

...view details