കേരളം

kerala

Woman beaten up

ETV Bharat / videos

ലോഡ്‌ജിൽ യുവതിക്ക് മർദനം ; ഉടമയും ബന്ധുവും അറസ്റ്റിൽ - Woman beaten kochi lodge

By ETV Bharat Kerala Team

Published : Jan 8, 2024, 3:31 PM IST

എറണാകുളം :ലോഡ്‌ജിൽ വച്ച് യുവതിക്ക് ഉടമയുടെ മർദനം. യുവതിയുടെ പരാതിയില്‍ ഉടമ ബെൻ ജോയ്, ബന്ധു ഷൈജു എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു (Woman beaten up at lodge). എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിൽ ഞായറാഴ്‌ച (ജനുവരി 07) രാത്രി 9:45 ഓടെ ആയിരുന്നു സംഭവം. വാക്കുതർക്കം കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നു. യുവതിയുടെ സുഹൃത്താണ് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്. പിന്നാലെ യുവതി ഇവിടേക്കെത്തി. തുടർന്ന് റൂമിൽ എത്തിയ യുവാവിന്‍റെ സുഹൃത്തുക്കളുമായി യുവതി വാക്ക് തർക്കത്തിലേർപ്പെട്ടു. ഇതോടെയാണ് പ്രശ്‌നത്തിൽ ലോഡ്‌ജ് ഉടമ ഇടപെട്ടത്. പിന്നാലെ വാക്കുതർക്കം യുവതിയും ലോഡ്‌ജ് ഉടമയും തമ്മിലായി. ഒടുവിൽ റൂം ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടു. പണം തിരികെ തന്നാല്‍ ഒഴിയാമെന്ന് യുവതി പറഞ്ഞെങ്കിലും ഉടമ തയ്യാറായില്ല. തുടർന്ന് ബെൻ ജോയ് തന്‍റെ മുഖത്തടിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിക്ക് മര്‍ദനമേല്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ലോഡ്‌ജ് ഉടമ ബെൻ ജോയ്, ബന്ധു ഷൈജു എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 323, 354 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതേസമയം തന്‍റെ ലോഡ്‌ജിൽ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ വിട്ടയച്ച് പരാതിക്കാരായ തങ്ങളെ പൊലീസ് പ്രതിയാക്കിയെന്ന് ബെൻ ജോയ് ആരോപിച്ചു. തങ്ങളാണ് പൊലീസിനെ വിളിച്ചതെന്നും അഭിഭാഷകനെ കാണാൻ അനുവദിച്ചില്ലെന്നും ഉടമ പറഞ്ഞു. 

ABOUT THE AUTHOR

...view details