കേരളം

kerala

പണം തട്ടിപ്പ് കേസിൽ യുവതി പിടിയിൽ

ETV Bharat / videos

ടൂർ പാക്കേജിന്‍റെ പേരിൽ പണം തട്ടിപ്പ്; തൃശൂരിൽ യുവതി പിടിയിൽ - kerala news

By

Published : Aug 5, 2023, 10:51 PM IST

തൃശൂർ : തൃശൂരില്‍ ടൂർ പാക്കേജിന്‍റെ പേരിൽ പണം തട്ടിയ യുവതി അറസ്റ്റിൽ. അന്തിക്കാട് സ്വദേശിനിയായ ജീന ജെയ്‌മോന്‍ (40) ആണ് വിയ്യൂര്‍ പൊലീസിന്‍റെ പിടിയിലായത്. തൃശൂര്‍ നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന 'എക്‌സലന്‍റ് ഇന്ത്യ ഹോളിഡേയ്‌സ്' എന്ന സ്ഥാപനത്തിന്‍റെ പേരില്‍ ആയിരുന്നു തട്ടിപ്പ്. വിദേശത്തേക്ക് ഉള്‍പ്പടെ ടൂർ കൊണ്ട് പോകാമെന്ന് കാണിച്ച് പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ആകർഷമായ പരസ്യങ്ങൾ നല്‍കി ആയിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് സമീപിച്ച ആളുകളിൽ നിന്നും ഇവർ പണം മുൻ‌കൂർ വാങ്ങി. തുടർന്ന് യാത്ര കൊണ്ടു പോകാതെ കബളിപ്പിക്കുകയായിരുന്നു. പണം നഷ്‌ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സമാന രീതിയിലുള്ള പത്തോളം കേസുകളിൽ ജീന പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വിയ്യൂർ എസ്എച്ച്ഒ ബൈജു കെ സി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജു, സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ പി സി, പിങ്ക് പൊലീസിലെ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ജീന ജെയ്‌മോനെ റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details