കേരളം

kerala

ഹോട്ടലിന്‍റെ കാർ പാർക്കിങ്ങിലെത്തി ഭീതി സൃഷ്‌ടിച്ച് കാട്ടാനകൾ

ETV Bharat / videos

നീലഗിരിയില്‍ ഹോട്ടലിന്‍റെ കാർ പാർക്കിങ്ങില്‍ കാട്ടാനകൾ ; ഭീതിയില്‍ ജനം

By

Published : May 31, 2023, 8:07 AM IST

നീലഗിരി :മേട്ടുപ്പാളയത്തെ സ്വകാര്യ ഹോട്ടലിന്‍റെ കാർ പാർക്കിങ്ങിലെത്തി ഭീതി സൃഷ്‌ടിച്ച് കാട്ടാനകൾ. തിങ്കളാഴ്‌ച (29.05.2023) രാത്രിയാണ് മേട്ടുപ്പാളയം - ഉത്തഗൈ റോഡിലെ ഹോട്ടലിന് സമീപം രണ്ട് ആനകളെത്തിയത്. ഇതിന്‍റെ ദൃശ്യം അവിടെയുണ്ടായിരുന്ന ഒരാളാണ് മൊബൈൽ ക്യാമറയിൽ പകർത്തിയത്. റോഡ് മുറിച്ചുകടന്ന് വന്ന രണ്ട് ആനകളും കാർ പാർക്കിങ്ങിലേക്ക് കടക്കുന്നതും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഹോട്ടലിന് സമീപം ആനകളെത്തിയ വിവരം ലഭിച്ചതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. ആനകളെ ശല്യം ചെയ്യരുതെന്ന് ആദ്യം നാട്ടുകാരോട് നിർദേശിച്ച ശേഷം ടോർച്ച് ലൈറ്റും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്തിയാണ് അധികൃതർ മടങ്ങിയത്. കുറച്ച് മാസങ്ങളായി 'ബാഹുബലി' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കാട്ടാന മറ്റൊരു കൊമ്പനോടൊപ്പമാണ് ഈ പ്രദേശത്ത് വിഹരിക്കുന്നത്. ഈ ആനകൾ തന്നെയാണ് ഹോട്ടലിന് സമീപമെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മേട്ടുപ്പാളയം മേഖലയിൽ കാട്ടാന ആക്രമണം വർധിച്ചുവെന്നും പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലടക്കം ആനകൾ സ്വൈര്യ വിഹാരം നടത്തുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.

സംരക്ഷിത വനമേഖലയായ മേട്ടുപ്പാളയം - ഉത്തഗൈ റോഡിൽ അടുത്ത കാലത്തായി നിരവധി കെട്ടിടങ്ങളാണ് നിർമിക്കുന്നത്. അനുമതി ലഭിച്ചില്ലെങ്കിലും അധികൃതരുടെ സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം നിർമിതികൾ ഉയർന്നുവരുന്നതെന്നാണ് ആരോപണം. ഇതുകാരണം മേട്ടുപ്പാളയം വനമേഖലയിൽ നിന്ന് നെല്ലിമല വനമേഖലയിലേക്ക് കടക്കാനുള്ള ആനത്താര തടസപ്പെട്ടിരിക്കുകയാണ്. സഞ്ചാരപാതയിലെ തടസങ്ങൾ കാരണമാണ് കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് കൂട്ടമായെത്തുന്നത്.  

ABOUT THE AUTHOR

...view details