കേരളം

kerala

3 കാട്ടാനകള്‍ ചെരിഞ്ഞു

ETV Bharat / videos

Elephants Dead| അസമില്‍ വൈദ്യുതാഘാതമേറ്റ് 3 കാട്ടാനകള്‍ ചെരിഞ്ഞു ; ഷോക്കേറ്റത് തീറ്റ തേടുന്നതിനിടെ - Wild Elephants died of electrocution

By

Published : Aug 4, 2023, 11:25 AM IST

ഗുവാഹത്തി : അസമില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു. പനിചന്ദയ്‌ക്ക് സമീപമുള്ള അടയ്‌ക്ക തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി തീറ്റ തേടി ഇറങ്ങിയ കാട്ടാനകള്‍ സ്ഥലത്തുണ്ടായിരുന്ന കവുങ്ങില്‍ ഒരെണ്ണം ചവിട്ടി മറിച്ചു. ഇതോടെ കവുങ്ങ് വൈദ്യുത ലൈനിലേക്ക് മറിഞ്ഞ് വീണു. മറിഞ്ഞ് വീണ കവുങ്ങില്‍ നിന്നും തീറ്റ തേടാനായി സ്‌പര്‍ശിച്ചതോടെ മൂന്ന് ആനകള്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. വകുപ്പുതല നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആനകളെ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കും. പാലക്കാട് മലമ്പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു.മലമ്പുഴ ഡാമിന് സമീപം കഴിഞ്ഞ ഏപ്രിലിലാണ് കാട്ടാനയുടെ അഴുകിയ ജഡം കണ്ടെത്തിയത്. മലമ്പുഴ കവയ്‌ക്ക് സമീപത്തായിരുന്നു സംഭവം. മേഖലയില്‍ കാലികളെ മേയ്‌ക്കാനായി എത്തിയവരാണ് ജഡം കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ജഡം കണ്ടെത്തുന്നതിന് ഏതാനും ദിവസം മുമ്പ് അവശ നിലയില്‍ മേഖലയില്‍ കാട്ടാനയെ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചു. 

Also Read:കുടകിൽ മയക്കുവെടിയേറ്റ ആന ചരിഞ്ഞു; അപകടകാരണം അമിത അളവിലുള്ള മരുന്നെന്ന് ആരോപണം

ABOUT THE AUTHOR

...view details