കേരളം

kerala

കുത്തൊഴുക്കുള്ള ബ്രഹ്മപുത്ര നീന്തി കടന്ന് കാട്ടാനക്കൂട്ടം

ETV Bharat / videos

Wild Elephants | വനത്തിലും വെള്ളം കയറി ; കുത്തൊഴുക്കുള്ള ബ്രഹ്മപുത്ര നീന്തിക്കടന്ന് കാട്ടാനക്കൂട്ടം, തീറ്റതേടി മജുലിയിലേക്ക് - ബ്രഹ്മപുത്ര നീന്തി കടന്ന് കാട്ടാനക്കൂട്ടം

By

Published : Jul 14, 2023, 10:04 PM IST

ഗുവാഹത്തി : ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ സംസ്ഥാനമാണ് അസം. കാട്ടാനയും കാണ്ടാമൃഗങ്ങളും അടക്കം അസമില്‍ നിന്ന് നിരവധി മൃഗങ്ങളുടെയും ജീവജാലങ്ങലങ്ങളുടെയും അപൂര്‍വമായ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെയെല്ലാം പുറത്ത് വരാറുണ്ട്. കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. 

ബ്രഹ്മപുത്ര നദിയില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നു. കുത്തിയൊഴുകുന്ന ബ്രഹ്മപുത്ര നദി സാഹസികമായി നീന്തി കടക്കുന്ന ഒരു കൂട്ടം കാട്ടാനകളുടെ ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കനത്ത മഴയില്‍ അസമിന്‍റെ വിവിധ മേഖലകളില്‍ വെള്ളം ഉയരുകയും നദിയോരങ്ങളിലെ കാടുകളിലേക്കും പ്രളയജലം എത്തുകയും ചെയ്‌തതോടെ മൃഗങ്ങള്‍ക്ക് തീറ്റതേടാന്‍ കഴിയാതായി. ഇതോടെയാണ് കുത്തൊഴുക്കുള്ള ബ്രഹ്മപുത്ര കടന്ന് ആനക്കൂട്ടം മറുകരയിലേക്ക് നീങ്ങിയത്.

കാസിരംഗ വന്യജീവി സങ്കേതം അടക്കം മണ്‍സൂണ്‍ കാലത്ത് വെള്ളത്തിനിടിയിലാകാറുണ്ട്. ഇതേ തുടര്‍ന്നാണ് ബ്രഹ്മപുത്ര നദിക്കപ്പുറമുള്ള മജുലി ദ്വീപിലേക്കുള്ള കാട്ടാനക്കൂട്ടത്തിന്‍റെ ചേക്കേറല്‍. കൊമ്പന്‍മാരും പിടിയാനകളും കുട്ടിയാനകളും ഉള്‍പ്പടെ 30 എണ്ണമാണ് ഒരുമിച്ച് നദി നീന്തി കടന്നത്.  

also read:ഭക്ഷണവും വെള്ളവും തേടി കാടിറങ്ങി കാട്ടാനകൾ; ഇടുക്കിയിലെ ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം

നദിയിലിറങ്ങിയ ആനകളുടെ തലയുടെ ഭാഗവും തുമ്പിക്കൈകളും മാത്രമാണ് പുറത്തുകാണുന്നത്. ഒരുമിച്ച് നദി നീന്തി കടന്ന ആനക്കൂട്ടം മജുലിയിലെത്തി വനത്തിലേക്ക് നടന്ന് നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. 

ABOUT THE AUTHOR

...view details