ഭക്ഷണം തേടി നാട്ടിലെത്തിയ കാട്ടാന കിണറ്റില്‍ വീണു; കരയ്‌ക്ക് കയറുന്ന ദൃശ്യങ്ങള്‍ വൈറല്‍ - viral video
രാമനഗര (കർണാടക): ഭക്ഷണം തേടി കാടിറങ്ങിയ ആന കിണറ്റില്‍ വീണു. കരകയറാന്‍ പാടുപെടുകയായിരുന്ന കാട്ടാനയെ പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ ചന്നപട്ടണ താലൂക്കിലെ അമ്മല്ലിതൊടി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു കര്‍ഷകന്‍റെ പറമ്പിലെ കിണറ്റിലാണ് ആന വീണത്. കിണറിന്‍റെ ഒരു വശം ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്. കിണറ്റില്‍ നിന്നും കയറിയ ആന തെങ്ങിനക്കല്ല് വനമേഖലയിലേക്ക് കടന്നു. കിണറ്റില്‍ നിന്നും കയറുന്ന ആനയുടെ ദൃശ്യങ്ങള്‍ ഇതനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Last Updated : Feb 3, 2023, 8:34 PM IST