കേരളം

kerala

കാടിറങ്ങിയ കാട്ടാന ദേശീയപാതയില്‍; ലോറിയിലെ ചോളം തിന്ന് നിലയുറപ്പിച്ചതോടെ ഗതാഗതക്കുരുക്കും

ETV Bharat / videos

കാട്ടാന ദേശീയപാതയില്‍, ലോറിയിലെ ചോളം തിന്ന് നിലയുറപ്പിച്ചതോടെ ഗതാഗതക്കുരുക്കും ; വീഡിയോ - കര്‍ണാടക

By

Published : Mar 29, 2023, 8:18 PM IST

ആശാനൂർ (തമിഴ്‌നാട്) :ഭക്ഷ്യക്ഷാമം ആരംഭിക്കുകയും വേനല്‍ കനക്കുകയും ചെയ്യുന്നതോടെയാണ് വന്യജീവികള്‍ ഭൂരിഭാഗവും കാടിറങ്ങാറുള്ളത്. ഭക്ഷണം തേടി ജനവാസ മേഖലകളിലെത്തുന്ന ഇവ മനുഷ്യജീവനും വിളകള്‍ക്കും സാരമായ നഷ്‌ടങ്ങളും വരുത്തിവയ്‌ക്കാറുണ്ട്. അത്തരത്തില്‍ കാടിറങ്ങിയ കാട്ടാന ദേശീയപാതയില്‍ ഗതാഗത തടസം സൃഷ്‌ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Also read:കാട്ടാനകളെ തുരത്താൻ അതിർത്തി ജില്ലകളിൽ തേനീച്ച പെട്ടികൾ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

ചോളവും തിന്ന് ജനങ്ങളെ വലച്ച് :തമിഴ്‌നാട് - കര്‍ണാടക ദേശീയ പാതയില്‍ ഒരു ട്രക്ക് സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിയിട്ടിരിക്കുന്നു. ഈ സമയം ആശാനൂരിലെ സത്യമംഗലം കടുവ സങ്കേതത്തില്‍ നിന്നിറങ്ങിയ കാട്ടാന വാഹനത്തിനടുത്ത് നിലയുറപ്പിക്കുന്നു. തുടര്‍ന്ന് ട്രക്കിലുണ്ടായിരുന്ന ചോളം കഴിക്കാന്‍ ആരംഭിക്കുന്നു. 

ഇതോടെ ഒരു മണിക്കൂര്‍ നേരത്തേക്കാണ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടത്. നാട്ടുകാര്‍ പരമാവധി പരിശ്രമിച്ചുവെങ്കിലും എല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ വനത്തിലേക്ക് തുരത്തിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതേസമയം ഭക്ഷണം തേടി കാടിറങ്ങുന്ന ആനകള്‍ കോയമ്പത്തൂർ - മൈസൂർ അടക്കം വിവിധ ദേശീയപാതകളില്‍ നിലയുറപ്പിക്കുന്നത് പതിവാകുകയാണ്.  

ABOUT THE AUTHOR

...view details