കേരളം

kerala

ETV Bharat / videos

കഞ്ചിക്കോട്‌ വീണ്ടും ഒറ്റയാനിറങ്ങി: വ്യാപക കൃഷി നാശം - കഞ്ചിക്കോട്‌

By

Published : Aug 8, 2022, 7:24 AM IST

Updated : Feb 3, 2023, 8:26 PM IST

പാലക്കാട്: കഞ്ചിക്കോട്‌ വല്ലടിയിൽ ഒറ്റയാനിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഞായർ വൈകിട്ട്‌ 6.30നാണ് പി ടി 5 എന്നറിയപ്പെടുന്ന അപകടകാരിയായ ഒറ്റയാൻ വല്ലടിയിലെത്തിയത്‌. പ്രദേശവാസിയായ മല്ലികയുടെ പറമ്പിലെ തെങ്ങ്‌, അടുത്ത സ്ഥലങ്ങളിലെ വാഴകളും പച്ചക്കറികളും ആന നശിപ്പിച്ചു. വിവരമറിഞ്ഞ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് പടക്കമെറിഞ്ഞ്‌ ആനയെ ഉൾക്കാട്ടിലേക്ക്‌ കയറ്റി. പുതുതായി നിർമിച്ച സൗരോർജ തൂക്കുവേലിയുള്ള ഭാഗത്ത് നിന്നാണ് ആന ജനവാസ മേഖലയിൽ എത്തിയത് എന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
Last Updated : Feb 3, 2023, 8:26 PM IST

ABOUT THE AUTHOR

...view details