കേരളം

kerala

Wild Elephant Attack

ETV Bharat / videos

Wild Elephant Attack | ഇടുക്കി കാഞ്ചിയാര്‍ പേഴുംകണ്ടത്ത് കാട്ടാന ഇറങ്ങി, ജനവാസ മേഖലയില്‍ എത്തിയ മോഴയാന കൃഷി നശിപ്പിച്ചു - കാഞ്ചിയാർ പേഴുംകണ്ടത്ത് കാട്ടാന

By

Published : Jun 25, 2023, 12:32 PM IST

ഇടുക്കി :കാഞ്ചിയാർ പേഴുംകണ്ടത്ത് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്‌ച (21 ജൂണ്‍) പുലർച്ചെയാണ് മോഴയാന ഇറങ്ങി കൃഷി നശിപ്പിച്ചത്. നാട്ടുകാരും വനം വകുപ്പും ചേർന്നാണ് ആനയെ തുരത്തി കാടുകയറ്റിയത്.
പേഴുംകണ്ടത്ത് വനം വകുപ്പിന്‍റെ തേക്ക് പ്ലാന്‍റേഷനോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. തോട്ടത്തിൽ റോയ് എന്നയാളുടെ പറമ്പിൽ നിലയുറപ്പിച്ച ആനയെ പുലർച്ചെ നാട്ടുകാരും വനം വകുപ്പും ചേർന്നാണ് തുരത്തി കാടുകയറ്റിയത്. ഏതാനും വാഴകളും, കവുങ്ങും ആന നശിപ്പിച്ചു. 

Also Read :Padayappa Elephant: അരിക്കൊമ്പന്‍ സ്റ്റൈലില്‍ പടയപ്പ; പെട്ടിക്കടകള്‍ തകര്‍ത്ത് ഭക്ഷണം മോഷ്‌ടിച്ചു

രാത്രിയിൽ മരത്തിന്‍റെ ശിഖരമൊടിക്കുന്നത് കേട്ട് റോയ് വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ആന വീടിന് മുൻപിലെ പുരയിടത്തിൽ നിൽക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പടക്കം പൊട്ടിച്ചും ശബ്‌ദമുണ്ടാക്കിയുമാണ് ഉദ്യോഗസ്ഥരും നാട്ടുകാരും ആനയെ കാട് കയറ്റിയത്.
കഴിഞ്ഞ വർഷവും ഒന്നിലധികം തവണ പേഴുംകണ്ടത്ത് ജനവാസ മേഖലയിലും കൃഷിയിടത്തിലും ആനയെത്തി വിളകൾ നശിപ്പിച്ചിരുന്നു. പിന്നീട് സമാന രീതിയിൽ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയാണ് ഇവയെ തുരത്തിയത്. മുൻപൊന്നും ഇത്തരത്തിൽ ആനശല്യം ഇവിടെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇനിയും ശല്യമുണ്ടായാൽ വനാതിർത്തി തിരിച്ച് ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details