കേരളം

kerala

വയോധികയും കുടുംബവും സഞ്ചരിച്ച കാര്‍ കുത്തി ഉയര്‍ത്തി ഒറ്റയാന്‍

ETV Bharat / videos

Wild Elephant Attack| വയോധികയും കുടുംബവും സഞ്ചരിച്ച കാര്‍ കുത്തി ഉയര്‍ത്തി ഒറ്റയാന്‍; കാട്ടാന ഭീതിയില്‍ അട്ടപ്പാടി - പാലക്കാട്

By

Published : Aug 4, 2023, 10:50 PM IST

പാലക്കാട്: അട്ടപ്പാടി പരപ്പൻത്തറയിൽ വയോധികയും കുടുംബവും സഞ്ചരിച്ച കാർ കുത്തിമറിക്കാൻ ശ്രമിച്ച് ഒറ്റയാൻ. വ്യാഴാഴ്ച്ച (03.08.2023) രാത്രി ഏഴരയോടെയാണ് സംഭവം. പരപ്പൻത്തറയിൽ നിന്ന് ചീരക്കടവിലേക്ക് മരണാനന്തര ചടങ്ങിനായി പോകുകയായിരുന്നു 80 കാരിയായ മയിലാത്തയും പേരക്കുട്ടികളും ബന്ധുക്കളും. ഈ സമയം റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാൻ വാഹനത്തിന് നേരെ ആക്രമിക്കാൻ പാഞ്ഞടുത്തു. കാറിന്‍റെ ബോണറ്റിൽ കൊമ്പുകൊണ്ട് കുത്തി ഉയർത്തി. ഇത്തരത്തിൽ മൂന്ന് തവണ ഉയർത്തി. കാറിലിരുന്നവർ നിലവിളിച്ചതോടെ കാർ നിലത്തിട്ട ശേഷം കാട്ടാന അല്‍പം മാറി നിന്നു. അരമണിക്കൂറോളം ഭീതി പരത്തിയ ഒറ്റയാൻ പുഴയിലേക്ക് ഇറങ്ങിയ ശേഷമാണ് കുടുംബം മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടത്. ഇതിന് ശേഷവും പ്രദേശത്ത് ഒറ്റയാനെത്തി കൃഷി നശിപ്പിച്ചു. ഈ ഒറ്റയാൻ നിരന്തരം ഈ പ്രദേശത്ത് ഭീഷണിയായി തുടരുകയാണ്. കൃഷി നാശം മാത്രമല്ലാതെ ആളുകളെ കണ്ടാൽ ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പനെ പേടിച്ച് നേരമിരുട്ടിയാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഈ പ്രദേശത്ത് ഏക്കർ കണക്കിന് കൃഷിയാണ് ഈ ഒറ്റയാനും മറ്റൊരു കാട്ടാനക്കൂട്ടവും നശിപ്പിച്ചത്. വ്യാഴാഴ്‌ച രാത്രി തന്നെ മട്ടത്തുക്കാട് ജനവാസമേഖലയിലും മറ്റൊരു ഒറ്റയാനെത്തി. ഈ ദൃശ്യങ്ങൾ എക്സൈസ് ചെക്ക് പോസ്‌റ്റിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഈ പ്രദേശത്ത് സ്ഥിരമായെത്തുന്ന ഒറ്റയാനാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്.

ABOUT THE AUTHOR

...view details