കേരളം

kerala

Idukki| ജനവാസ മേഖലയില്‍ കാട്ടുപോത്ത്; ഇരട്ടയാറില്‍ പ്രദേശവാസികള്‍ ആശങ്കയില്‍

By

Published : Jul 3, 2023, 12:28 PM IST

Updated : Jul 3, 2023, 1:10 PM IST

ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ സ്വാധീനം

ഇടുക്കി: ഇരട്ടയാർ ജനവാസ മേഖലയിൽ കാട്ടുപോത്തിന്‍റെ സാന്നിധ്യം. ഇരട്ടയാർ പഴയ പഞ്ചായത്ത് ജങ്‌ഷനു സമീപം റോസ് വാലി ഭാഗത്താണ് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.  

ടൗണിനോടു ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടുപോത്തിന്‍റെ സാന്നിധ്യം ഉണ്ടായത് ജനങ്ങളിൽ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയ അങ്കണവാടി ടീച്ചർ ശ്രീദേവിയാണ് റോസ് വാലി റോഡിൽ കാട്ടുപോത്ത് നിൽക്കുന്നത് ആദ്യം കണ്ടത്. ഭയന്നു പോയ ഇവർ അടുത്തുള്ള വീട്ടിൽ കയറി വിവരം പറഞ്ഞു.

ഉപ്പുകണ്ടം ഭാഗത്തും നിന്നും എത്തിയ പോത്ത് പള്ളിപറമ്പു വഴി ഓടി മറയുകയായിരുന്നു. ഈ സമയം വീട്ടുമുറ്റത്തുണ്ടായിരുന്ന പുളിക്കൽ ഷാജിയും കാട്ടുപോത്തിനെ നേരിട്ട് കണ്ടു. ഇതുവഴി കാട്ടുപോത്ത് അയ്യമലപ്പടി ഭാഗത്തേയ്ക്ക് പോയതായാണ് കരുതുന്നത്.  

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ ജിൻസൺ വർക്കി അറിയിച്ചു. കട്ടപ്പനയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പ്രദേശത്ത് കാട്ടുപോത്തിന്‍റേതെന്നു കരുതുന്ന നിരവധി കുളമ്പുപാടുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മേഖലയിൽ കൂടുതൽ തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.

Last Updated : Jul 3, 2023, 1:10 PM IST

ABOUT THE AUTHOR

...view details