കേരളം

kerala

Wedding Saree With Gold And Silver

ETV Bharat / videos

Wedding Saree With Gold And Silver : രൂപകല്‍പ്പന സ്വര്‍ണത്തിലും വെള്ളിയിലും ; മകളുടെ വിവാഹത്തിന് വെറൈറ്റി സാരി സമ്മാനിച്ച് വ്യവസായി - മികച്ച വിവാഹസമ്മാനങ്ങള്‍

By ETV Bharat Kerala Team

Published : Sep 26, 2023, 6:12 PM IST

സിരിസില്ല:മക്കളുടെ വിവാഹം എന്നെന്നും ഓര്‍ത്തുവയ്‌ക്കാന്‍ പാകത്തിന് ഗംഭീരമാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കാറുണ്ട്. ഇതിനായി വിലകൂടിയ സമ്മാനങ്ങള്‍ (Expensive Gifts) നല്‍കുന്നവരും വിവാഹവേദി ആഡംബരമായി ഒരുക്കുന്നവരുമുണ്ട്. ഉടുക്കുന്ന വസ്‌ത്രങ്ങളില്‍ പോലും ആഡംബരമെത്തിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ മകളുടെ വിവാഹത്തിന്, സ്വര്‍ണത്തിലും വെള്ളിയിലുമായി (Gold and Silver) നിര്‍മിച്ച 1.80 ലക്ഷം രൂപ വിലയുള്ള സാരി സമ്മാനിച്ചിരിക്കുകയാണ് ഹൈദരാബാദിലെ വ്യവസായിയായ നല്ലാ വിജയ്‌ (Wedding Saree With Gold And Silver). 30 ഗ്രാം സ്വർണവും 500 ഗ്രാം വെള്ളിയും കൊണ്ടാണ് സാരി നിർമ്മിച്ചിട്ടുള്ളത്. തെലങ്കാന വ്യവസായ മന്ത്രിയും (Telangana Minister Of Industries) മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകനുമായ കെ ടി രാമറാവുവാണ് (KT Rama Rao) ഇതിന്‍റെ അനാച്ഛാദനം നിര്‍വഹിച്ചത്. സ്വർണം, വെള്ളി, ഇളം പിങ്ക് നിറങ്ങളിലുള്ള സാരി രൂപകല്‍പ്പന ചെയ്‌തതും കൈത്തറി കലാകാരൻ കൂടിയായ നല്ലാ വിജയ് ആണ്. ഒരുമാസത്തോളം സമയമെടുത്താണ് ആറര മീറ്റർ നീളവും 48 ഇഞ്ച് വീതിയും 600 ഗ്രാം ഭാരവുമുള്ള സാരി വിജയ്‌ രൂപകല്‍പ്പന ചെയ്‌തത്. അതേസമയം ഇദ്ദേഹത്തിന്‍റെ പിതാവ് പരേതനായ നല്ലാ പരന്ദാമുലു, മുമ്പ് തീപ്പെട്ടി കൂടയില്‍ മടക്കിവയ്‌ക്കാവുന്ന തരത്തിലുള്ള സാരി രൂപകല്‍പ്പന ചെയ്‌ത് കൈയ്യടി നേടിയിരുന്നു. അച്ഛന്‍റെ പാരമ്പര്യം പിന്തുടര്‍ന്ന വിജയ്, നെയ്‌ത്ത് സൂചിയുടെ കണ്ണിലൂടെ കടന്നുപോവുന്ന തരത്തിലുള്ള സാരി നിര്‍മ്മിച്ച് റെക്കോഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ 250 ഗ്രാം സ്വര്‍ണവും 500 ഗ്രാം വെള്ളിയും ഉപയോഗിച്ച് ഒരു സാരി രൂപകല്‍പ്പന ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നതായും ഇതിന് 25 ലക്ഷം രൂപ ചെലവ് വരുമെന്നും വിജയ് മനസുതുറന്നു. 

ABOUT THE AUTHOR

...view details