കേരളം

kerala

മനുഷ്യ - മൃഗ സംഘർഷം ഒഴിവാക്കാൻ ഉചിതമായ സംവിധാനം വേണം: ശശി തരൂർ എംപി

ETV Bharat / videos

മനുഷ്യ - മൃഗ സംഘർഷം ഒഴിവാക്കാൻ ഉചിതമായ സംവിധാനം വേണം: ശശി തരൂർ എംപി - shashi tharoor

By ETV Bharat Kerala Team

Published : Dec 17, 2023, 3:16 PM IST

വയനാട്:മനുഷ്യ - മൃഗ സംഘർഷം ഒഴിവാക്കാൻ ഉചിതമായ സംവിധാനം വേണമെന്ന് ശശിതരൂര്‍ എംപി. കൂടല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂർ എംപി.  കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി തരൂർ വ്യക്തമാക്കി. മനുഷ്യ - മൃഗ സംഘർഷം ഒഴിവാക്കാൻ നമുക്ക് ഉചിതമായ സംവിധാനം വേണം. കൂടല്ലൂരിൽ സന്ധ്യ നേരത്തുള്ള സർവീസ് KSRTC നിർത്തലാക്കിയത് ശരിയല്ല. അത് പുന:സ്ഥാപിക്കണം. ഇനി ഇത്തരത്തിലുള്ള ജീവഹാനി ഉണ്ടാവാതെ ഇരിക്കട്ടെയെന്നും തരൂർ പറഞ്ഞു. യുവ കർഷകന്‍റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും ഫലം കണ്ടില്ല. തിരച്ചിൽ ഒരാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് സർവ്വകക്ഷി യോഗം ചേർന്നു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് RRT സംഘം ഇന്ന് വാകേരിയിലേക്കെത്തിക്കും. കടുവയുടെ ആക്രമണത്തിൽ യുവ കർഷകൻ കൊല്ലപ്പെട്ട്‌ ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് പ്രദേശത്ത് സർവ്വകക്ഷി യോഗം ചേർന്നത്. വയനാട് വാകേരിയിൽ ചേർന്ന യോഗത്തിൽ ഉത്തര മേഖല സിസിഎഫ്, സൗത്ത് വയനാട് DFO, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കടുവയെ പിടിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷമൊരുക്കാൻ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. രാത്രി കാലങ്ങളിൽ കൂടല്ലൂർ ഭാഗത്തേക്ക് ബസ് സർവ്വീസ് ഇല്ലെന്ന പരാതിക്ക് എം.എൽ.എ ഐ സി ബാലകൃഷ്ണനുമായി ആലോചിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്നും ശശി തരൂർ പറഞ്ഞു. കടുവയ്ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. 

ABOUT THE AUTHOR

...view details