കേരളം

kerala

Pipe Burst | 'രാവിലെ കണ്ണ് തുറന്നപ്പോൾ വീട് നിറയെ വെള്ളം': മഴയല്ല, വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ്

By

Published : Jul 8, 2023, 10:35 AM IST

തിരുവനന്തപുരം

തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിൽ വെള്ളം കയറി. പാൽക്കുളങ്ങര സ്വദേശി വിജയന്‍റെ വീട്ടിലാണ് വെള്ളം കയറിയത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 

വീടിനകത്ത് മുട്ടോളം വരെ വെള്ളം കയറിയ നിലയിലാണ്. ജല അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയാണ് വീടിനുള്ളിലേക്ക് വെള്ളം കയറിയത്. പൈപ്പ് പൊട്ടിയത് എങ്ങനെയെന്ന് വ്യക്തമല്ല. ഫയർ ഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്‌ത് പുറത്ത് റോഡിലേക്ക് കളയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

മുൻപ് കോഴിക്കോടും സമാന സംഭവം :കഴിഞ്ഞ മാർച്ചിൽ കോഴിക്കോടും ജലവിതരണ പൈപ്പ് പൊട്ടി പ്രളയസമാനമായ സാഹചര്യം നിലനിന്നിരുന്നു. കോഴിക്കോട്-മാവൂർ റോഡിൽ കുറ്റിക്കാട്ടൂരിന് സമീപം ആനക്കുഴിക്കരയിലാണ് ജലവിതരണ പൈപ്പ് പൊട്ടിയത്. കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള ജലവിതരണ പൈപ്പാണ് മാർച്ച് ആറിന് രാവിലെ പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്‌തു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. 

കൊച്ചിയിൽ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ സംഭവം : കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചി തമ്മനത്തും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ട സാഹചര്യം ഉണ്ടായിരുന്നു. ആലുവയില്‍ നിന്ന് വെള്ളം എത്തിക്കുന്ന വലിയ പൈപ്പായിരുന്നു അന്ന് പൊട്ടിയത്. ജലം ശക്തമായി പുറത്തേക്കൊഴുകിയതോടെ റോഡും തകര്‍ന്നു. തുടര്‍ന്ന് തമ്മനം-പാലാരിവട്ടം റോഡില്‍ ഗതാഗതവും തടസപ്പെട്ടു.

ABOUT THE AUTHOR

...view details