'പ്രതാപൻ തുടരും, പ്രതാപത്തോടെ' ; തൃശൂരില്‍ വിലക്ക് ലംഘിച്ച് വീണ്ടും ചുവരെഴുത്ത്
Published : Jan 19, 2024, 2:00 PM IST
തൃശൂര്‍:വിലക്ക് ലംഘിച്ച് പ്രതാപനായി വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലാണ് ചുവരെഴുത്ത്. 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന തലക്കെട്ടോടെയാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്(Wall Posters for T N Prathapan). കഴിഞ്ഞദിവസം വെങ്കിടങ്ങ് സെന്ററില്‍ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ട് മായ്പ്പിച്ചിരുന്നു(Congress warning). സ്ഥാനാർഥി പ്രഖ്യാപനത്തിനുമുൻപേ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദ്ദേശം അവഗണിച്ചാണ് വീണ്ടും ചുവരെഴുത്ത്. എളവള്ളിയിലെ മതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപൻ തുടരും പ്രതാപത്തോടെ' എന്നതെഴുതിയ ചുവരെഴുത്തിൽ കൈപ്പത്തി ചിഹ്നവും വരച്ചുചേർത്തിട്ടുണ്ട്. അതേസമയം ചുവരെഴുത്ത് മായ്പ്പിക്കുമെന്ന് പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അറിയിച്ചു. 'യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശത്തിന്റെ പുറത്ത് ചെയ്തതാണ്. അവരോടുതന്നെ ചുവരെഴുത്ത് മായ്ക്കാൻ നിർദ്ദേശം നൽകിയെന്നും പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് വ്യക്തമാക്കി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയായ പ്രതാപൻ തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. സുരേഷ് ഗോപിയെ മുൻനിർത്തി ബിജെപി പ്രചാരണം ആരംഭിച്ചതോടെ പ്രതാപനും മണ്ഡലത്തിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് ചുവരെഴുത്തുകളും പ്രത്യക്ഷപ്പെടുന്നത്. അതേസമയം മത്സരം കടുക്കുമെന്നാണ് സൂചന.