കേരളം

kerala

VN Vasavan on Puthuppally Polling

ETV Bharat / videos

VN Vasavan On Puthuppally Polling : പോളിങ് ശതമാനത്തിലെ വ്യത്യാസങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല, വിജയം ഉറപ്പ് : വിഎൻ വാസവൻ - ഉമ്മൻ ചാണ്ടി

By ETV Bharat Kerala Team

Published : Sep 5, 2023, 3:50 PM IST

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthuppally Bypoll) എല്‍ഡിഎഫിന് (LDF) അനുകൂലമാകുമെന്ന് മന്ത്രി വിഎൻ വാസവൻ (VN Vasavan). പുതുപ്പള്ളിയിൽ വിജയം ഉറപ്പാണെന്നും പോളിങ് ശതമാനത്തിലെ വ്യത്യാസങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു (VN Vasavan On Puthuppally Polling). പാമ്പാടിയിൽ വോട്ട് ചെയ്‌ത ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഓഡിയോ ക്ലിപ്പ് വിവാദം (Audio Clip Controversy) അന്വേഷിക്കണമെന്നും കോൺഗ്രസുകാര്‍ തന്നെയാണ് പിന്നിലുള്ളതെന്ന്‌ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തേക്കാള്‍ ഉമ്മൻ ചാണ്ടിയെ (Oommen Chandy) വേട്ടയാടിയത് കോൺഗ്രസുകാർ (Congress) തന്നെയാണ്. സോളാര്‍ കേസ് ഉന്നയിച്ചത് അവർ തന്നെയാണ്. അതില്‍ സിപിഎമ്മിനെ പഴിചാരേണ്ട. ഉമ്മൻ ചാണ്ടിയോട് സിപിഎം മാപ്പ് പറയണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് മറുപടി പറയുകയായിരുന്നു മന്ത്രി. പാമ്പാടി എംജിഎം സ്‌കൂളിൽ കുടുംബസമേതം എത്തിയാണ് അദ്ദേഹം വോട്ട് ചെയ്‌തത്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച ഉച്ചവരെ 51.34 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്‌തത്. അതായത് 90572 വോട്ടുകള്‍ ഇതുവരെ പോള്‍ ചെയ്യപ്പെട്ടു. ഇതില്‍ 45639 പുരുഷന്മാരും 44931 സ്‌ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. 

ABOUT THE AUTHOR

...view details