VN Vasavan Anaswara Death Boat Accident മന്ത്രിയെ തടഞ്ഞ് നാട്ടുകാർ, 'അനശ്വരയുടെ മരണത്തിന് കാരണം റോഡില്ലാത്തതെന്ന്'... - Minister VN Vasavan visited Anaswara House
Published : Oct 31, 2023, 1:39 PM IST
|Updated : Oct 31, 2023, 1:46 PM IST
കോട്ടയം :ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞ വിദ്യാർഥിനിയുടെ വീട്ടിലെത്തിയ മന്ത്രി വിഎൻ വാസവനെ നാട്ടുകാർ തടഞ്ഞു (Minister VN Vasavan was stopped by locals). പ്രദേശത്ത് റോഡില്ലാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞത്. റോഡ് ഉണ്ടായിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കുമരകം കരിമഠത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രദേശത്ത് റോഡ് ഇല്ലാത്തതാണ് അനശ്വരയുടെ മരണത്തിന് കാരണമെന്നാരോപിച്ചാണ് സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ മന്ത്രിയും സ്ഥലം എംഎൽഎമായ വിഎൻ വാസവനെ തടഞ്ഞത്. തുടർന്ന് നാട്ടുകാരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ റോഡ് നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി ഉറപ്പു നൽകി. അനശ്വരയ്‌ക്ക് അന്ത്യോപചാരമർപ്പിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്. കഴിഞ്ഞ ദിവസം പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ അനശ്വര മരണപ്പെട്ടത്. കുമരകം വാഴ പറമ്പിൽ രതീഷ് - രേഷ്‌മ ദമ്പതികളുടെ മകളാണ് അനശ്വര (Anaswara Death Boat Accident).