വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയത്ത്; കേന്ദ്രമന്ത്രി ഡോ.എല്‍ മുരുകന്‍ ഉദ്‌ഘാടനം ചെയ്‌തു - കേന്ദ്രമന്ത്രി ഡോ എല്‍ മുരുകന്‍
Published : Jan 16, 2024, 6:39 PM IST
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്‍റെ വികസന ക്ഷേമ പദ്ധതികള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയം നഗരത്തിലെത്തി. കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയിലും നാഗമ്പടത്തുമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രി ഡോ.എല്‍ മുരുകന്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഭാരതത്തെ വികസനത്തില്‍ ഒന്നാമതെത്തിക്കുകയാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ഡോ.എല്‍ മുരുകന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. എല്ലാവരും ഈ പദ്ധതികളുടെ ഗുണഭോക്തക്കളായി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ സ്‌കീമുകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ക്രമീകരിച്ചിരുന്നു. മാത്രമല്ല സ്‌കീമുകളില്‍ അംഗത്വമെടുക്കാനും സ്റ്റാളുകളില്‍ സൗകര്യം ഒരുക്കിയിരുന്നു. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശങ്കരന്‍, ചില്‍ഡ്രന്‍സ് ലൈബ്രറി പ്രസിഡന്‍റ് എബ്രഹാം ഇട്ടിച്ചെറിയ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്‌ടര്‍ വി. പാര്‍വതി, നബാര്‍ഡ് എജി എം.റെജി വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംസാരിച്ചു.