വിജയപുരം രൂപതയ്‌ക്ക് ആദ്യ സഹായ മെത്രാനെ നിയമിച്ചു വത്തിക്കാന്‍
Published : Jan 14, 2024, 3:59 PM IST
|Updated : Jan 14, 2024, 4:39 PM IST
കോട്ടയം : വിജയപുരം രൂപതയ്‌ക്ക് സഹായ മെത്രാനെ നിയമിച്ചു. മോൺ.ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽ പറമ്പിലാണ് വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാൻ ( Auxiliary Bishop Vijayapuram for Diocese ) . ഫ്രാൻസിസ് പാപ്പയാണ് വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി നിലവിൽ വിജയപുരം രൂപതാ വികാരി ജനറൽ ആയ മോൺ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽപറമ്പിലിനെ നിയമിച്ചത് സഹായ മെത്രാനായി നിയമിച്ചത്. ആദ്യമായാണ് വിജയപുരം രൂപതയ്ക്ക് ഒരു സഹായ മെത്രാൻ ( Auxiliary Bishop ) പദവി ലഭിക്കുന്നത്. ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിൽ പറമ്പിലിൽ റോമിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട് ( Doctorate in Canon Law) . ഇന്ന് വൈകുന്നേരം അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ളസർക്കുലർ റോമിലും സഭാസ്ഥാനത്തും വായിച്ചു. കേരളത്തിലെ ഏറ്റവും വലിയ റോമൻ കാത്തോലിക്ക് രൂപതയാണ് വിജയപുരം രൂപത ( The Biggest Roman Catholic Diocese in Kerala )