കേരളം

kerala

Vigilance raid at Medical College Doctor's House

ETV Bharat / videos

Vigilance raid at Medical College Doctor's House: സ്വകാര്യ പ്രാക്‌ടീസ് നടത്തി വന്നിരുന്ന മെഡിക്കല്‍ കോളജ് ഡോക്‌ടറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ് - കോട്ടയം മെഡി കോളേജിലെ ഡോക്‌ടറുടെ വീട്ടിൽ വിജിലൻസ്

By ETV Bharat Kerala Team

Published : Oct 22, 2023, 9:18 AM IST

തൃശൂർ :സ്വകാര്യ പ്രാക്‌ടീസ് നടത്തി വന്നിരുന്ന മെഡിക്കൽ കോളജ് ഡോക്‌ടറുടെ വീട്ടിൽ വിജിലൻസ് മിന്നല്‍ പരിശോധന (Vigilance raid at Medical College Doctor's House). കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്‌ട്രോ എന്‍ററോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സജി സെബാസ്റ്റ്യന്‍റെ തൃശൂർ കണ്ണംകുളങ്ങരയിലെ വീട്ടില്‍ ആണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 4,160 രൂപ വിജിലൻസ് പിടികൂടി. മെഡിക്കൽ കോളജ് ഡോക്‌ടർമാർക്ക് സ്വകാര്യ പ്രാക്‌ടീസ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനിൽക്കെ നോൺ പ്രാക്‌ടീസിങ് അലവൻസ് കെെപറ്റിയാണ് ഡോ. സജി സെബാസ്റ്റ്യൻ വീട്ടിൽ വച്ച് രോഗികളെ പരിശോധിച്ചിരുന്നത്. ഇത്തരത്തില്‍ രോഗികളില്‍ നിന്നും ഫീസിനത്തിൽ വൻ തുക വാങ്ങുന്നുണ്ടെന്ന പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഡോ സജി സെബാസ്റ്റ്യൻ ശനിയാഴ്‌ച ദിവസങ്ങളിലാണ് തൃശൂർ കണ്ണംകുളങ്ങരയിലെ തന്‍റെ വീട്ടിൽ വച്ച് രോഗികളെ പരിശോധിച്ച് വന്നിരുന്നത് (Gov Doctor Private Practice). വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഡോക്‌ടറുടെ പരിശോധന മുറിയിൽ നിന്നും കവറിലും, മേശയുടെ ഉള്ളിൽ നിന്നുമായാണ് 4,160 രൂപ കണ്ടെടുത്തത്. വിജിലൻസ് ഡിവൈഎസ്‌പി ജിം പോൾ സി ജിയുടെ നിർദേശ പ്രകാരം സിഐ സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details