കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 5000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്‌റ്റന്‍റ് പിടിയില്‍
തൃശൂർ : ആറങ്ങോട്ടുകര വില്ലേജ് അസിസ്‌റ്റന്‍റ് അയ്യപ്പന്‍ വിജിലൻസ് പിടിയിൽ. പാലക്കാട് ജില്ലയിലെ പട്ടാമ്പി വില്ലേജ്, പൂവത്തിങ്ങല്‍ കുഞ്ഞു മകൻ അബ്‌ദുള്ളകുട്ടി (49) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അബ്‌ദുള്ളക്കുട്ടിയുടെ പേരിലുള്ള സ്ഥലത്തിന്‍റെ കൈവശവകാശ രേഖ ആവശ്യപ്പെട്ട് വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ വില്ലേജ് അസിസ്‌റ്റന്‍റ് 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം അബ്‌ദുള്ളക്കുട്ടി വിജിലൻസ് ഡിവൈഎസ്‌പി ജിം പോൾ സി ജിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഫിനോൾഫ്‌തലിൻ പുരട്ടിയ നോട്ട് അബ്‌ദുള്ളക്കുട്ടിക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം അബ്ദുള്ളക്കുട്ടിയെ അനുഗമിക്കുകയും ഒളിച്ചുനില്‍ക്കുകയും ചെയ്‌തു.
also read: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര സർക്കാർ ജീവനക്കാരന്‍ വിജിലൻസ് പിടിയില്‍
അയ്യപ്പന്‍ നോട്ടുകള്‍ സ്വീകരിക്കുന്ന സമയം വിജിലന്‍സ് ഇയാളെ കൈയ്യോടെ പിടികൂടി. ഡിവൈഎസ്‌പി ജിം പോൾ സി ജി, ഇൻസ്‌പെക്‌ടർ പ്രദീപ് കുമാർ, ജിഎസ്‌ഐമാരായ പീറ്റര്‍ പി ഐ, ജയകുമാർ, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.