Vidyarambham ഹരി ശ്രീ ഗണപതയേ നമ: ആദ്യക്ഷരം കുറിച്ച് അറിവിന്‍റെ ലോകത്തേക്ക്... - ആദ്യാക്ഷരം കുറിച്ചത് നൂറുകണക്കിന് കുഞ്ഞുങ്ങൾ
Published : Oct 24, 2023, 10:48 AM IST
കോട്ടയം :വിജയദശമി ദിനത്തിൽ (Vijayadashami)പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ആദ്യക്ഷരം കുറിച്ചത് നൂറുകണക്കിന് കുഞ്ഞുങ്ങൾ (Vidyarambham In Panachikkadu Dakshina Mookambika Temple). രാവിലെ നാല് മണിക്ക് പൂജയെടുപ്പിനെ തുടർന്നാണ് വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചത്. വിദ്യമണ്ഡപത്തിൽ 35 ഓളം ആചാര്യന്മാർ നൂറ് കണക്കിന് കുട്ടികളെയാണ് എഴുത്തിനിരുത്തിയത്. ദർശനത്തിനും വൻ ഭക്തജനത്തിരക്കാണ് ഇന്ന് രാവിലെ മുതൽ അനുഭവപ്പെട്ടത്. ആചാര്യന്മാർ കുട്ടികളെ മടിയിലിരുത്തി ചൂണ്ടുവിരൽ പിടിച്ച് തളികയിലെ അരിയിൽ ഹരിശ്രീ എഴുതിച്ചു. തുടർന്ന് നാവിൽ സ്വർണ മോതിരം കൊണ്ട് എഴുതി കുട്ടികള അനുഗ്രഹിച്ചു. കരഞ്ഞു ചിരിച്ചും പിണങ്ങിയുമാണ് കുരുന്നുകൾ അറിവിന്‍റെ ലോകത്തേക്ക് കാൽവെച്ചത്. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എഴുത്തിനിരിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. വിജയദശമിയോട് അനുബന്ധിച്ച് വിഷ്‌ണുവിന്‍റെ നടയിലും സരസ്വതിദേവിയുടെ നടയിലും പ്രത്യേക പൂജകൾ നടന്നു. ഭക്തജന തിരക്ക് നിയന്ത്രിക്കുവാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിരുന്നു. പുലർച്ചെ നാലു മണിക്ക് സഹസ്രനാമം ജപത്തോടെയാണ് കലാമണ്ഡപത്തിൽ കല അർച്ചന ആരംഭിച്ചത്. 100 കണക്കിന് കലാകാരന്മാരാണ് വിജയദശമിദിനത്തിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചത്.