കേരളം

kerala

വിക്‌ടര്‍ ടി തോമസ്

ETV Bharat / videos

വിക്‌ടര്‍ ടി തോമസ് ബിജെപിയില്‍ ചേർന്നു; യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിമര്‍ശനം - വിക്‌ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു

By

Published : Apr 23, 2023, 5:02 PM IST

എറണാകുളം \പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ ജോസഫ് വിഭാഗം പത്തനംതിട്ട മുന്‍ ജില്ല പ്രസിഡന്‍റ് വിക്‌ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശ് ജാവദേക്കറിൽ നിന്നും വിക്‌ടർ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ മുരളീധരൻ, ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്‍റ് വിഎ സൂരജ് എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.

യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്‌ടര്‍ ടി തോമസ് കുറ്റപ്പെടുത്തി. വിക്‌ടറിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. യുഡിഎഫ് പത്തനംതിട്ട ജില്ല ചെയര്‍മാനായിരുന്ന വിക്‌ടര്‍ കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചത്.

പ്രമുഖരായ ക്രൈസ്‌തവ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് വിക്‌ടർ ടി തോമസിന് നൽകിയ സ്വീകരണ യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. വൈകാതെ ഇവരുടെ പേരുവിവരങ്ങള്‍ അറിയിക്കും. ക്രൈസ്‌തവ സമൂഹത്തില്‍ നിന്ന് നല്ല പിന്തുണ ബിജെപിക്ക് ലഭിക്കുന്നുണ്ട്‌. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ചയോടെ ഇത് വര്‍ധിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

...view details