കേരളം

kerala

ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം; പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തം

ETV Bharat / videos

ഇരയെ സ്വാധീനിക്കാന്‍ ശ്രമം; പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം, അഞ്ചുപേര്‍ ഒളിവില്‍ - മഹിളാ മോർച്ച

By

Published : Mar 25, 2023, 3:17 PM IST

കോഴിക്കോട്:മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തം. ആശുപത്രിയിലെ സ്ത്രീകളായ അഞ്ച് ജീവനക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാരെ അറസ്‌റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തിന് പിന്നാലെയാണ് കഴിഞ്ഞദിവസം അഞ്ചുപേരെയും ജോലിയിൽ നിന്ന് മാറ്റിനിർത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. 

പ്രതികളെല്ലാം ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് പറയുന്നത്. അഞ്ച് പേര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതിനു പിന്നാലെയാണ് എല്ലാവരും ഒളിവിൽ പോയത്. ഇരയുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച താല്‍ക്കാലിക ജീവനക്കാരിയെ നേരത്തെ പിരിച്ചുവിട്ടിരുന്നു. 

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിള മോർച്ച പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രി പ്രവേശന കവാടത്തിൽ പൊലീസ് മാർച്ച്‌ തടഞ്ഞു. തുടർന്ന് പൊലീസും മഹിള മോർച്ച പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ABOUT THE AUTHOR

...view details