കേരളം

kerala

veterinary hospital employee was fired

ETV Bharat / videos

Veterinary Hospital Employee Was Fired : ഉമ്മൻ ചാണ്ടിയെ പുകഴ്‌ത്തി ; മൃഗാശുപത്രിയിലെ താത്‌കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി - സ്വീപ്പർ സതിയമ്മ

By

Published : Aug 22, 2023, 2:11 PM IST

കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്‍റെ കുടുംബത്തിന് വേണ്ടി ചെയ്‌ത സേവനം ചാനൽ ക്യാമറയ്ക്കുമുന്നിൽ പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താത്‌കാലിക ജീവനക്കാരി സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി പരാതി (veterinary hospital employee was fired). പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് (Chandy Oommen) അനുകൂലമായി സതിയമ്മ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ജോലിയിൽ നിന്ന് പുറത്താക്കി എന്നാണ് പരാതി. ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി (Puthuppally) പഞ്ചായത്തിലാണ് സംഭവം. അതേസമയം കുടുംബശ്രീയിൽ നിന്നാണ് താത്‌കാലിക ജീവനക്കാരെ നിയമിക്കുന്നതെന്നും കാലാവധി അവസാനിച്ചതിനാലാണ് പുതിയ ആളെ എടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം സ്വാതന്ത്ര്യം ജനാധിപത്യം എന്ന് പറയുന്നവരുടെ ഭാഗത്തുനിന്നാണ് ഈ പ്രവർത്തികൾ നടക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഇവിടെ അഭിപ്രായം പറയുന്നവരെ പുറത്താക്കുന്ന സ്ഥിതിയാണ്. ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിൻ്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. എല്ലാവർക്കും ഉള്ള സൂചനയാണ്. നിങ്ങൾ ഈ സർക്കാരിനെതിരെ സംസാരിക്കാൻ തയ്യാറായാൽ നിങ്ങൾക്കും ഈ ഗതി വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ABOUT THE AUTHOR

...view details