10,000 രൂപ കൈക്കൂലി വാങ്ങി; മലപ്പുറത്ത് വിഇഒ അറസ്റ്റില്‍ - നിലമ്പൂര്‍ കൈക്കൂലി കേസ്
Published : Dec 22, 2023, 5:53 PM IST
മലപ്പുറം :കൈക്കൂലി വാങ്ങുന്നതിനിടെ നിലമ്പൂര്‍ വഴിക്കടവില്‍ വിഇഒ (Village Extension Office) അറസ്റ്റില്‍. ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി നിജാസാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവന രഹിതരായ ഉപഭോക്താക്കൾക്ക് സർക്കാർ അനുവദിച്ച വീട് നൽകുന്നതിനായി വഴിക്കടവ് കാരക്കോട് സ്വദേശിയായ സുനിതയില്‍ നിന്നും പണം കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് എത്തി ഇയാളെ അറസ്റ്റ് ചെയ്‌തത്. 20,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ് (VEO Arrested In Bribery Case). ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീഖിന്‍റെ നേതൃത്വത്തില്‍ ഇൻസ്‌പെക്‌ടർ ജ്യോതീന്ദ്ര കുമാർ, എസ്‌ഐമാരായ മോഹന കൃഷ്‌ണൻ, സജി ശ്രീനിവാസൻ, എഎസ്‌ഐ സലിം എന്നിവരാണ് നിജാസിനെ അറസ്റ്റ് ചെയ്‌തത്. തൃശൂരിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തൃശൂര്‍ താലൂക്ക് സെക്കന്‍ഡ് ഗ്രേഡ് സര്‍വേയറായ രവീന്ദ്രനാണ് അറസ്റ്റിലായത്. വസ്‌തു അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലന്‍സിന്‍റെ പിടിവീണത്. അയ്യന്തോള്‍ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത് (Malapuram Briber Case). 2500 രൂപയാണ് കൈപ്പറ്റിയത്. വസ്‌തു അളന്ന് തിട്ടപ്പെടുത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ അയ്യന്തോള്‍ സ്വദേശി വിജിസന്‍സില്‍ വിവരം അറിയിച്ചു. ഇതോടെ വിജിലന്‍സ് ഓഫിസില്‍ നിന്നും ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ടുകള്‍ പൊലീസ് പരാതിക്കാരന് നല്‍കി. ഈ പണം സര്‍വേയര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. താലൂക്ക് ഓഫിസിലെത്തിയ പരാതിക്കാരന്‍ സര്‍വേയര്‍ക്ക് പണം കൈമാറി. ഇതിനിടെ സ്ഥലത്തെത്തിയ വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്‌തു.