കേരളം

kerala

സ്‌റ്റീഫന്‍ ദേവസിയ്ക്കൊപ്പം നാടൻ പാട്ടുമായി വീണ ജോർജ്; വസീഗര പാടി വീണ്ടും ഞെട്ടിച്ച് ദിവ്യ എസ് അയ്യർ

ETV Bharat / videos

സ്‌റ്റീഫന്‍ ദേവസിയ്‌ക്കൊപ്പം നാടൻ പാട്ടുമായി വീണ ജോർജ്; വസീഗര പാടി വീണ്ടും ഞെട്ടിച്ച് ദിവ്യ എസ് അയ്യർ - സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം

By

Published : May 16, 2023, 10:25 PM IST

പത്തനംതിട്ട:സംഗീതജ്ഞന്‍ സ്‌റ്റീഫന്‍ ദേവസിയ്ക്കൊപ്പം നാടൻ പാട്ടുപാടി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സ്‌റ്റീഫന്‍ ദേവസിയുടെ സോളിഡ് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടിയ്ക്കിടെയായാണ് മന്ത്രി നാടൻ പാട്ടിനൊപ്പം ഈണങ്ങൾ മൂളിയത്. 

സംഗീത പരിപാടിയിൽ ജില്ല കലക്‌ടർ ദിവ്യ എസ് അയ്യർ വസീഗര എന്ന ഗാനം പാടി താരവുമായി. തുടർന്ന് പാടാം നമുക്ക് പാടാം എന്ന ഗാനം കൂടി പാടി കലക്‌ടർ സദസിനെ ഞെട്ടിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായുള്ള 'എൻ്റെ കേരളം പ്രദർശന വിപണന മേള'യുടെ ആദ്യ ദിനത്തിലും ദിവ്യ എസ് അയ്യർ പാട്ടുപാടി വേദിയെ കയ്യിലെടുത്തിരുന്നു. ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയുടെ സംഗീത നിശയില്‍ മഞ്‌ജരിക്കൊപ്പം ചിന്ന ചിന്ന ആസൈ പാടിയായിരുന്നു ഇത്. പരിപാടി കാണാനെത്തിയ ദിവ്യ എസ് അയ്യർ വേദിയിലേക്ക് എത്തി മഞ്ജരിക്കൊപ്പം ചേർന്ന് പാട്ട് പാടുകയായിരുന്നു.

Also Read: 'ചിന്ന ചിന്ന ആസൈ'യുമായി മഞ്ജരിയും ജില്ലാ കലക്‌ടർ ദിവ്യ എസ് അയ്യരും; ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

ABOUT THE AUTHOR

...view details