'കേന്ദ്രം കഴുത്തുപിടിച്ച് ഞെരിക്കുമ്പോഴും സംസ്ഥാനം മുന്നോട്ടുപോകാൻ ശ്രമിക്കുന്നു': മന്ത്രി വീണ ജോർജ് - കേരളത്തോട് കേന്ദ്ര അവഗണന
Published : Nov 10, 2023, 7:17 AM IST
കാസർകോട് : കേരളത്തെ തകർക്കാൻ കേന്ദ്രം പല തന്ത്രങ്ങളും നോക്കിയെന്നും അത് വിജയിക്കാത്തതുകൊണ്ട് സാമ്പത്തികമായി ഞെരുക്കാൻ നോക്കുന്നുവെന്നും മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണനയാണെന്നും മന്ത്രി പറഞ്ഞു (Veena George Against Central Government). കേന്ദ്രം കഴുത്തുപിടിച്ച് ഞെരിക്കുമ്പോഴും സംസ്ഥാനം മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ്. കേന്ദ്ര അവഗണന എല്ലാ മേഖലയേയും ബാധിക്കുന്നുണ്ട്. ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേന്ദ്രം നിർത്തിയിട്ടും സംസ്ഥാനം മുന്നോട്ടു കൊണ്ടുപോകുകുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളെ ചേർത്തുപിടിച്ചു മുന്നോട്ടുപോകുന്ന സർക്കാരാണ് ഇതെന്നും മന്ത്രി കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തലശ്ശേരി ജില്ല കോടതിയില്‍ സിക രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സികയെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി ജാഗ്രത നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്.