'പോകുന്നവർ പോകട്ടെ, യുഡിഎഫിനും കോൺഗ്രസിനും ഒന്നും സംഭവിക്കില്ല'; ജോണി നെല്ലൂരിന്‍റെ രാജിയിൽ പ്രതികരിച്ച് വിഡി സതീശൻ - Shibu Baby John
കൊല്ലം:കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ യുഡിഎഫ് വിട്ടതുകൊണ്ടോ പത്തനംതിട്ട ജില്ല കോൺഗ്രസ് മുൻ അധ്യക്ഷൻ ബാബു ജോർജ് രാജിവച്ചത് കൊണ്ടോ യുഡിഎഫിനും കോൺഗ്രസിനും ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോകുന്നവർ പോകട്ടെ എന്ന് രാജിയെ കുറിച്ച് വി ഡി സതീശൻ കൊല്ലത്ത് പ്രതികരിച്ചു. ജോണി നെല്ലൂർ ശക്തനായ നേതാവല്ല.
also read:അച്ചടക്ക ലംഘനം; കെപിസിസി സസ്‌പെന്‍ഡ് ചെയ്‌ത ബാബു ജോര്‍ജ് പാര്‍ട്ടി വിട്ടു
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്‌തനായിരുന്നു. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റായ ബാബു ജോർജിന്‍റെ രാജിയിൽ അദ്ദേഹം നിലവിൽ സസ്‌പെൻഷനിൽ ആയിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം ജോണി നെല്ലൂർ രാജിവച്ചതിൽ ബിജെപിയെ ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പരിഹസിച്ചു. അരമനകൾ കയറി ഇറങ്ങിയിട്ടും ബിജെപിക്ക് ജോണി നെല്ലൂരിനെ മാത്രമേ കിട്ടിയുള്ളൂ എന്നാണ് അദ്ദേഹം കൊല്ലം ചവറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇന്നാണ് അച്ചടക്ക ലംഘനത്തെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന ബാബു ജോർജ് പാർട്ടി വിട്ട കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്