കേരളം

kerala

vd satheesan vd satheesan against cm

ETV Bharat / videos

'ഷൂ എറിഞ്ഞതൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല, മുഖ്യമന്ത്രിയുടേത് സാഡിസ്റ്റിന്‍റെ മനസ്'; വിഡി സതീശൻ

By ETV Bharat Kerala Team

Published : Dec 11, 2023, 12:13 PM IST

കാസർകോട് :നവകേരള സദസിന്‍റെ പേരിൽ സിപിഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (V. D. Satheesan). മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. ക്രിമിനൽ മനസുള്ള ആൾ കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു. ആരാന്‍റെ മക്കളെ റോഡിൽ ഇട്ട് പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ ശ്രമിക്കുന്നത് കണ്ട് ആസ്വദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന ഒരു സാഡിസ്റ്റിന്‍റെ മനസാണ് മുഖ്യമന്ത്രിക്ക് ഉള്ളത്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ് (VD Satheesan on shoe hurl incident against CM). ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. ഷൂ എറിഞ്ഞത് ഒന്നും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു കടലാസ് പോലും ചുരുട്ടി എറിയരുത് എന്നാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഗവർണറുടെ വാഹനം എസ്എഫ്ഐയ്‌ക്ക് തടയാം. അപ്പോൾ ജീവൻ രക്ഷാപ്രവർത്തനമില്ല. രാജാവിന്‍റെ വാഹനം തടഞ്ഞാൽ പ്രശ്‌നം. സിപിഎമ്മിന്‍റെ പാരമ്പര്യം തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു. 

ABOUT THE AUTHOR

...view details