കേരളം

kerala

VD Satheesan against CM and CPM

ETV Bharat / videos

VD Satheesan Against CM and CPM: 'സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടിൽ, മുഖ്യമന്ത്രിക്ക് ഒന്നിനും മറുപടിയില്ല': പരിഹസിച്ച് വിഡി സതീശന്‍ - Veena Vijayan

By ETV Bharat Kerala Team

Published : Aug 25, 2023, 9:40 PM IST

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെയും (Oommen Chandy) കുടുംബത്തെയും സിപിഎം (CPM) നേതാക്കളുടെ അനുമതിയോടെ ആക്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശൻ. ഗുരുതരമായ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം ഇതൊക്കെ പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങളാണ്. എന്നാൽ ഒന്നിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടിൽ വീണ് കിടക്കുകയാണ്. പൊലീസും കോടതിയും ഹൈക്കോടതിയും പാർട്ടിയാണ് എന്ന നിലപാടാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. പേട്ട പൊലീസ് സ്‌റ്റേഷനിലെയും (Petta Police Station) ശാന്തൻപാറയിലെയും സംഭവങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ക്രമക്കേടാണ് എസി മൊയ്‌തീനെതിരെ (AC Moideen) ഉണ്ടായിരിക്കുന്നത്. ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിലെ കൂടുതൽ നേതാക്കൾക്ക് പങ്കുണ്ടന്നും വി.ഡി സതീശന്‍ ആരോപിച്ചു. വീണ വിജയന്‍റെ (Veena Vijayan) കാര്യത്തിൽ കോൺഗ്രസ് (Congress) ഒരു ഓഡിറ്റും നടത്തിയിട്ടില്ല. വീണ വിജയനെ കോണ്‍ഗ്രസ് അധിക്ഷേപിച്ചിട്ടില്ല. സ്റ്റാറ്റ്യുട്ടറി ബോഡിയാണ് ക്രമക്കേട് കണ്ടത്തിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Also Read: Onam Kit VD Satheesan Letter 'ഓണക്കിറ്റ് വിതരണം തടയരുത്'; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്

ABOUT THE AUTHOR

...view details