കേരളം

kerala

ETV Bharat / videos

Puthuppally Bypoll | 'ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കും' ; പുതുപ്പള്ളിയില്‍ യുഡിഎഫ് സംവിധനം സജ്ജമെന്ന് വി.ഡി സതീശന്‍ - ചാണ്ടി ഉമ്മൻ

🎬 Watch Now: Feature Video

Puthuppally Bypoll

By

Published : Aug 9, 2023, 7:31 AM IST

തിരുവനന്തപുരം :മുഴുവൻ പ്രധാന നേതാക്കളുമായും സംസാരിച്ചാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിജയത്തിനായുള്ള ഐക്യം ഇപ്പോൾ മുതൽ തുടങ്ങുകയാണ്. തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്ന് മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോൺഗ്രസില്‍ ഐക്യമില്ലെന്ന് പറയുന്നത് ഇതോടെ തിരുത്തുകയാണ്. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെയോടെ തെരഞ്ഞെടുപ്പിന്‍റെ മുഴുവൻ പദ്ധതികളും തീരുമാനിക്കും. നിയോജക മണ്ഡലവുമായി ആത്മബന്ധമുള്ള ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മൻ വിജയിക്കും. മണ്ഡലത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് വലിയ മുൻ‌തൂക്കമുണ്ട്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയമായി നേരിടും. ഒരു എതിരാളിയും ചെറുതല്ല. നിയമസഭ സമ്മേളനം വെട്ടിക്കുറയ്ക്കു‌ന്ന കാര്യം കാര്യോപദേശക സമിതി തീരുമാനിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ചാണ്ടി ഉമ്മന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം കാന്‍റോൺമെന്‍റ് ഹൗസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്നലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്‍റെ സ്ഥാനാർഥിത്വ പ്രഖ്യാപനം നടത്തിയത്.

ABOUT THE AUTHOR

...view details