കേരളം

kerala

Arikomban Fans Protested

ETV Bharat / videos

Vava Suresh Arikomban Fans Protest പ്രതിഷേധിക്കാൻ വാവ സുരേഷും, അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ഫാൻസ്

By ETV Bharat Kerala Team

Published : Sep 16, 2023, 3:05 PM IST

ഇടുക്കി: ചിന്നക്കനാലിൽ നിന്നും കാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അരിക്കൊമ്പൻ ഫാൻസ് (Arikomban fans protested demanding that Arikomban be brought back). റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ വിവരം ലഭിക്കുന്നില്ലെന്നും തമിഴ്‌നാട് സർക്കാർ അരികൊമ്പന്‍റെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ പുറത്ത് വിടാത്തതിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് അരിക്കൊമ്പൻ സ്നേഹികൾ ഇടുക്കി കലക്‌ടറേറ്റിന് മുന്നില്‍ ധർണ്ണ സമരം സംഘടിപ്പിച്ചത്. ധർണ്ണ വാവ സുരേഷ് ഉദ്ഘാടനം ചെയ്‌തു. ജനങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ച് ആനയെ തിരികെ എത്തിക്കണമെന്ന് വാവ സുരേഷ് ആവശ്യപ്പെടു. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്കും പിന്നീട് തമിഴ്‌നാട് കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെ മാറ്റിയത്. ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും കയ്യേറ്റക്കാരുടെയും റിസോട്ട് മാഫിയായുടെയും ഇടപെടൽ മൂലമാണ് അരിക്കൊമ്പനെ നാട് കടത്തിയതെന്നും ഈ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് അരികൊമ്പൻ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെടുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടുക്കി കലക്‌ടറേറ്റിന് മുന്നില്‍ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലുള്ളവർ ഒത്തുകൂടി. ആനയെ തിരികെ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ തുടരാനാണ് അരിക്കൊമ്പൻ സ്നേഹികളുടെ തീരുമാനം.

ABOUT THE AUTHOR

...view details