വണ്ടിപ്പെരിയാർ കേസിലെ കോടതി വിധി തെറ്റായ സന്ദേശം ; ഇ എസ് ബിജിമോൾ - VANDIPERIYAR CASE
Published : Jan 6, 2024, 4:44 PM IST
ഇടുക്കി :വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ കുടുംബത്തിന് നേരെ കോടതി ( VANDIPERIYAR CASE) വെറുതേ വിട്ട പ്രതിയുടെ ബന്ധുക്കളുടെ ആക്രമണം നടന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും അപഹസിക്കുന്നതുമാണ് എന്ന് പീരുമേട് മുൻ എം എൽ എ ഇ എസ് ബിജിമോൾ (E S BIJIMOL ABOUT VANDIPERIYAR CASE GIRL FATHER STABBED ISSUE). പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും നേരെ ആക്രമണം ഉണ്ടായതിൽ ഉള്ള അമർഷവും ഞെട്ടലും രേഖപ്പെടുത്തുന്നു, കേരള മഹിളാ സംഘത്തിന്‍റെ പ്രതിക്ഷേധം അറിയിക്കുന്നു, ഈ വിഷയത്തിൽ ഗവൺമെന്‍റ് ശക്തമായി ഇടപെടണവമെന്നും ഇ എസ് ബിജിമോൾ പറഞ്ഞു. ഈ കേസിലെ കോടതി വിധി ഒരു വക്കീലും പണവുമുണ്ടെങ്കിൽ ഈ സമൂഹത്തിൽ ആർക്കും എന്തുമാകാമെന്ന തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും ഇ എസ് ബിജിമോൾ കൂട്ടിചേർത്തു. പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും നേരെ കുറ്റാരോപിതനായ അര്‍ജുന്‍റെ ബന്ധു പാൽരാജ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവർ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.