കേരളം

kerala

എഞ്ചിന്‍ തകരാര്‍; കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് പിടിച്ചിട്ടു, യാത്രക്കാര്‍ ദുരിതത്തില്‍

ETV Bharat / videos

എഞ്ചിന്‍ തകരാര്‍ ; കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്‌പ്രസ് പിടിച്ചിട്ടു, ദുരിതത്തിലായി യാത്രക്കാര്‍ - കണ്ണൂർ

By

Published : Jul 10, 2023, 7:09 PM IST

Updated : Jul 10, 2023, 7:37 PM IST

കണ്ണൂർ : കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്‌പ്രസ് കണ്ണൂരിൽ പിടിച്ചിട്ടു. എഞ്ചിൻ തകരാറായിരുന്നു കാരണം. ആദ്യം ഒരു മണിക്കൂറിലേറെ നേരമാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വന്ദേഭാരത് എക്‌സ്‌പ്രസ് പിടിച്ചിട്ടത്.

തുടര്‍ന്ന് ട്രെയിൻ പിന്നീട് ഇവിടെ നിന്ന് പുറപ്പെട്ടെങ്കിലും അധികം വൈകാതെ വീണ്ടും പിടിച്ചിടേണ്ടി വന്നു. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് എസി സൗകര്യമടക്കം ലഭ്യമായില്ല. മുന്‍ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ളവര്‍ യാത്രയുടെ ഭാഗമായിരുന്നു. മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് തിരിച്ചത്.

കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്‍റെ എഞ്ചിൻ ഓഫാവുകയായിരുന്നു. എസി പ്രവർത്തിക്കാതെ വന്നതോടെ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. 

also read:Thiruvananthapuram | മിന്നൽ പണിമുടക്ക്: കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ക്ലീൻ ചിറ്റ്; സിഎംഡിയുടെ ഉത്തരവ് പുറത്ത്

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരു മണിക്കൂറും 40 മിനിട്ടും ട്രെയിൻ ആദ്യം പിടിച്ചിട്ടിരുന്നു. പിന്നീട് സാവധാനം വണ്ടി മുന്നോട്ട് നീങ്ങി. എന്നാൽ എസി പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് പ്ലാറ്റ്‌ഫോമിൽ നിന്ന് മുന്നോട്ട് മാറിയ ശേഷം വണ്ടി വീണ്ടും നിർത്തുകയായിരുന്നു. 

Last Updated : Jul 10, 2023, 7:37 PM IST

ABOUT THE AUTHOR

...view details