വജ്രകരൂരിന് ആവേശമായി കഴുതയോട്ട മത്സരം; പിന്നിട്ടത് 18 കിലോമീറ്റര്‍ - വജ്രകരൂരിന് ആവേശമായി കഴുതയോട്ട മത്സരം
ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയില്‍ സംഘടിപ്പിച്ച കഴുതയോട്ട മത്സരം ശ്രദ്ധേയമായിരിക്കുകയാണ്. വജ്രകരൂരിലെ ശ്രീ ജനാർദന വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ചാണ് മത്സരം. കഴുതയുടെ ഉടമ പുറത്ത് കയറിയിരുന്ന് 18 കിലോമീറ്റർ ദൂരമുള്ള റോഡിലൂടെ തെളിച്ചാണ് മത്സരം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മത്സരം കാണാനെത്തി. അവസാന റൗണ്ടില്‍ അവശേഷിച്ചത് മൂന്ന് കഴുതകൾ മാത്രമാണ്. കൊവിഡ് വ്യാപനം കാരണം രണ്ട് വർഷമായി മത്സരം നടത്തിയിരുന്നില്ല. വിജയികൾക്ക് പൊന്നാടയും ക്യാഷ് അവാർഡും സമ്മാനിച്ചു.
Last Updated : Feb 3, 2023, 8:22 PM IST