'ആദിത്യ എല്‍1ല്‍ നിന്നും എല്ലാവര്‍ക്കും വിവരങ്ങള്‍ സൗജന്യമായി ലഭിക്കും'; എല്‍പിഎസ്‌സി ഡയറക്‌ടര്‍ - എല്‍പിഎസ്‌സി വി നാരായണന്‍
Published : Jan 7, 2024, 6:12 PM IST
തിരുവനന്തപുരം :ആദിത്യ എല്‍1ല്‍ നിന്നും വിവരങ്ങള്‍ പൊതുജനത്തിന് സൗജന്യമായി ലഭിക്കുമെന്ന് എല്‍പിഎസ്‌സി ഡയറക്‌ടര്‍ വി നാരായണന്‍ (V Narayanan Director Of LPSC). 1480 കിലോഗ്രാമുള്ള സാറ്റ്‌ലൈറ്റ് ഉള്‍പ്പെടെ ഏഴ് പേലോഡുകളാണ് ആദിത്യ എൽ1ൽ വിന്യസിച്ചത്. സൂര്യനെ കുറിച്ച് പഠിക്കാന്‍ ഉപഗ്രഹം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. സൂര്യൻ സ്ഥിരമായി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു, ഇത് പഠിക്കാനാണ് നാം ശ്രമിക്കുന്നത്. നിരീക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പൊതുമധ്യത്തില്‍ സൗജന്യമായി ലഭ്യമാക്കും. അന്താരാഷ്ട്ര സമൂഹത്തിനും ഇത് ലഭ്യമാക്കുക ഐഎസ്ആര്‍ഒയുടെ പോളിസിയാണ്. മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ (Gaganyaan) 2025ല്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 2024 ജൂണില്‍ ആളില്ലാതെ റോക്കറ്റ് പരീക്ഷിക്കും. ഘട്ടം ഘട്ടമായി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കും. ആദിത്യ എല്‍1 ദൗത്യത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആദിത്യ എല്‍1ല്‍ നിന്നും സിഗ്‌നല്‍ എപ്പോള്‍ ലഭിച്ച് തുടങ്ങുമെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദിത്യ എല്‍ 1ന്‍റെ വിക്ഷേപണം പൂര്‍ണമായും ടെന്‍ഷന്‍ ഇല്ലാതെയായിരുന്നുവെന്നും വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇപ്പോള്‍ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങളെന്നും വി നാരായണന്‍ വ്യക്തമാക്കി.