കേരളം

kerala

V Muraleedharan On Saji Cherian's Remarks against Bishops

ETV Bharat / videos

സംസ്‌കാരമില്ലാത്തയാളെന്ന് സജി ചെറിയാൻ തെളിയിച്ചു : വി മുരളീധരൻ - സജി ചെറിയാൻ

By ETV Bharat Kerala Team

Published : Jan 2, 2024, 2:04 PM IST

കോട്ടയം : സജി ചെറിയാനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan On Saji Cherian's Remarks). കേരളത്തിലെ ഏറ്റവും സംസ്‌കാരം ഇല്ലാത്ത ആളാണ് സാംസ്‌കാരിക മന്ത്രിയെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് സജി ചെറിയാനെന്ന് വി മുരളീധരൻ (V Muraleedharan) പറഞ്ഞു. അത്തരമൊരാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നത് മാർക്‌സിസ്റ്റ് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പൊതുനയത്തിന്‍റെ ഭാഗമാണ്. ഏറ്റവും കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവരേയും അസഭ്യം പറയുന്നവരെയുമാണ് മന്ത്രിസഭയിലേക്ക് എടുക്കുന്നതിനുള്ള യോഗ്യതയായി കണക്കാക്കുന്നത്. ഇത് ഭൂഷണമാണോ എന്ന കാര്യത്തിൽ ജനങ്ങൾ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്‌തവ സഭകളോട് ഉപദേശം നടത്തുന്ന ആളുകൾ നവകേരള സദസിന്‍റെ പൗരപ്രമുഖന്മാരുടെ പ്രാതലിന് വിളിച്ചപ്പോൾ റബ്ബറിന്‍റെ വിലയിടിവിനെപ്പറ്റി സംസാരിക്കാൻ ആർക്കൊക്കെ അവസരം കിട്ടിയെന്ന് ജനങ്ങളോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ (Saji Cherian) പരാമർശം കേരള സമൂഹത്തിന് അപമാനമാണെന്ന് വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ അവർ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പരാമർശം. ഇതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയത്.

ABOUT THE AUTHOR

...view details