കേരളം

kerala

VIDEO| അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞനിലയിൽ; ഹെർപ്പസ് വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചു

By

Published : Jun 3, 2023, 9:39 PM IST

അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞനിലയിൽ

പാലക്കാട്:അട്ടപ്പാടി ചാളയൂരില്‍ രണ്ട് വയസുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഹെർപ്പസ് വൈറസ് കാരണമുള്ള അണുബാധയാണ് സംഭവത്തിന് പിന്നിലെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയില്‍ നാല് കാട്ടാനകളോടൊപ്പമാണ് കുട്ടിയാന കാടിറങ്ങിയെത്തിയത്. കാട്ടാനക്കൂട്ടം ശബ്‌ദമുണ്ടാക്കിയതോടെ പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് കാടുകയറ്റി. രാത്രിയായതിനാൽ കുട്ടിയാന ചരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഇന്ന് രാവിലെ കുട്ടിയാനയുടെ ജഡം കണ്ടതോടെ പ്രദേശവാസികൾ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. പുതൂർ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയും ജഡം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുകയും ചെയ്‌തു. ഇതോടെയാണ് അണുബാധ കണ്ടെത്തിയത്. കുട്ടിയാനയെ വനാതിർത്തിയിൽ സംസ്‌കരിച്ചു.

കുട്ടിയാന പാറയിടുക്കിലെ വെള്ളത്തില്‍ ചരിഞ്ഞ നിലയില്‍:മാങ്കുളത്ത് പാറയിടുക്കിലെ വെള്ളത്തില്‍ വീണ കുട്ടിയാന ചരിഞ്ഞനിലയില്‍. വലിയ പാറക്കുട്ടി ആദിവാസി കോളനിക്ക് സമീപം ഫെബ്രുവരി 12നാണ് സംഭവം. കുട്ടിയാനയെ അവശനിലയിൽ മുന്‍പുളള ദിവസങ്ങളിൽ ഈ ഭാഗത്ത് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

നടന്ന് പോവുന്നതിനിടയിലോ, വെളളം കുടിക്കാൻ ശ്രമിച്ചപ്പോഴോ തെന്നി പാറയിടുക്കിൽ വീണതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന പ്രദേശത്തുണ്ടായിരുന്നതായും നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ABOUT THE AUTHOR

...view details