കേരളം

kerala

ETV Bharat / videos

VIDEO| ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി, തൊഴിലാളികള്‍ രക്ഷപ്പെട്ടു - ടഗ് ബോട്ട് അപകടം

By

Published : Oct 18, 2022, 9:45 PM IST

Updated : Feb 3, 2023, 8:29 PM IST

കൊല്ലം: നീണ്ടകരയില്‍ ടഗ് ബോട്ട് നിയന്ത്രണം നഷ്‌ടപ്പെട്ട് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാന്‍ എത്തിയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി. മുംബൈയില്‍ നിന്നുള്ള സാവിത്രി എന്ന ട​ഗ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രൊപ്പലര്‍ തകരാറിലായതോടെ ബോട്ടിന്‍റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.
Last Updated : Feb 3, 2023, 8:29 PM IST

ABOUT THE AUTHOR

...view details