കേരളം

kerala

കര്‍ണാടകയില്‍ ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പെടുത്തി

ETV Bharat / videos

ഓടിക്കൊണ്ടിരുന്ന ബെംഗളൂരു ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പെട്ടു, നടുങ്ങി യാത്രക്കാര്‍ ; അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

By

Published : Apr 24, 2023, 3:49 PM IST

Updated : Apr 24, 2023, 5:35 PM IST

രാമനഗര : കര്‍ണാടകയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പെട്ടു. ഇന്നലെ രാത്രി എട്ട് മണിയോടുകൂടി മൈസൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന തൂത്തുകുടി എക്‌സ്‌പ്രസ് ട്രെയിനിന്‍റെ കോച്ചുകളാണ് വേര്‍പെട്ടത്. ഇതോടെ യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നു. 

ട്രെയിന്‍ നിര്‍ത്തി വിശദമായ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ച ശേഷമാണ് പുറപ്പെട്ടത്. സംഭവത്തില്‍ നാശനഷ്‌ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  സാങ്കേതിക തടസം മൂലമാണ് ട്രെയിനിന്‍റെ കോച്ചുകള്‍ വേര്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം. 

വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആരുടെയെങ്കിലും ഭാഗത്തുനിന്ന് ബോധപൂര്‍വമായ വീഴ്‌ച ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

അതേസമയം, ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി- ജയ്‌പൂര്‍ റൂട്ടില്‍ ഓടുന്ന സൂപ്പര്‍ഫാസ്‌റ്റ് ട്രെയിനിന് തീപിടിച്ചിരുന്നു. ഇതോടെ ബസ്‌വ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ അടിയന്തരമായി നിര്‍ത്തി. ഡബിള്‍ ഡെക്കര്‍ കോച്ചിലെ ചക്രത്തിനാണ് തീപിടിച്ചത്. എന്നാല്‍, അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

also read: യാത്രയ്‌ക്കിടെ ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വയോധികന്‍; പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ച് പൊലീസുകാര്‍

Last Updated : Apr 24, 2023, 5:35 PM IST

ABOUT THE AUTHOR

...view details