പൊടുന്നനെ മലവെള്ളപ്പാച്ചിൽ, ഒഴുകുന്ന ട്രാക്‌ടറിനുമുകളില്‍ ഭീതിയോടെ മൂന്ന് പേര്‍, അത്ഭുത രക്ഷപ്പെടല്‍ ; വീഡിയോ - മലവെള്ളപ്പാച്ചിലിൽ ട്രാക്‌ടർ ഒലിച്ചുപോയി
ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ട്രാക്‌ടർ നദിയിലേക്ക് ഒഴുകിപ്പോയി. ബഡ്ഡി ജില്ലയിലെ ബലദ് ഖാദിലാണ് നദി മുറിച്ച് കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽപ്പെട്ട ട്രാക്‌ടറും ട്രോളിയും ഒലിച്ചുപോയത്. ഈ സമയം ട്രാക്‌ടറില്‍ മൂന്ന് പേർ ഉണ്ടായിരുന്നു. എന്നാൽ ഇത് മറിഞ്ഞതോടെ വെള്ളത്തിലേക്ക് വീണ മൂവരും കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു.
Last Updated : Feb 3, 2023, 8:25 PM IST