കേരളം

kerala

tractor stuck in railway track

ETV Bharat / videos

റെയില്‍വേ പാളത്തില്‍ ട്രാക്‌ടര്‍ കുടുങ്ങി; ട്രെയിൻ ഗതാഗതം താറുമാറായി, സംഭവം കാഞ്ഞങ്ങാട് - കാസര്‍കോട്

By

Published : Jun 2, 2023, 11:51 AM IST

കാസര്‍കോട് :കാഞ്ഞങ്ങാട് ചിത്താരിയിൽ റെയിൽവേ ട്രാക്കിൽ ട്രാക്‌ടർ കുടുങ്ങി മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ (01 ജൂണ്‍) രാത്രി എട്ടരയോടെയാണ് സംഭവം. റെയില്‍വേ പൊലീസും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രാക്‌ടര്‍ റെയില്‍ പാളത്തില്‍ നിന്നും മാറ്റിയത്.

ഇന്നലെ പരശുറാം എക്‌സ്‌പ്രസ് കടന്ന് പോയതിന് പിന്നാലെയാണ് ചിത്താരി ജമാഅത്ത് സ്‌കൂളിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ച ട്രാക്‌ടര്‍ പാളത്തില്‍ കുടുങ്ങിയത്. പൊയ്യക്കര ഭാഗത്ത് വയല്‍ ഉഴുതശേഷം മറുഭാഗത്തേക്ക് പോകുന്നതിനായാണ് ട്രാക്‌ടര്‍ ഇതുവഴി കൊണ്ടുവന്നത്. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രാക്‌ടര്‍ പാളത്തില്‍ വച്ച് ഓഫാകുകയായിരുന്നു.

തുടര്‍ന്ന് റെയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രണ്ടരമണിക്കൂറിന് ശേഷമാണ് ട്രാക്‌ടര്‍ മാറ്റിയതും ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപച്ചതും. ഈ ഭാഗത്ത് നിലവില്‍ റെയില്‍വെ ക്രോസിങ് ഇല്ല.

ഈ സാഹചര്യത്തില്‍ കുറച്ചധികം ചുറ്റിയെത്തിയാല്‍ മാത്രമെ മറുവശത്തേക്ക് എത്താന്‍ സാധിക്കൂ. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് ട്രാക്‌ടര്‍ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്.

Also Read :കണ്ണൂർ ട്രെയിൻ തീവയ്‌പ്പ് കേസ്: കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ABOUT THE AUTHOR

...view details